സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ഇലാവാര റീജിയണിന്റെ കീഴിലുള്ള മലയാളീ കുടുംബങ്ങളുടെ കൂട്ടായ്മയായ ഇല്ലവാര കേരളസമാജം രൂപീകരിച്ചു. സമാജത്തിന്റെ ഔപചാരികമായ ഉൽഘാടനം യുനാ ണ്ടറ കമ്യൂണിറ്റി ഹാളിൽ വച്ച് വളരെ വിപുലമായി നടന്നു. സമ്മേളനം പ്രമുഖ പൊതുപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. ശരത് ത മാനേ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.

IKS പ്രസിഡന്റ്. അജി പോൾ സ്വാഗതവും ട്രഷറർ റെജികുമാർ ചടങ്ങിന് നന്ദിയും പറഞ്ഞു. പുതിയ സംഘടനയുടെ കാഴ്ചപ്പാടും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സെക്രട്ടറി വർഗ്ഗീസ് തോമസ് വിശദമായി പ്രതിപാദിച്ചു. മലയാളീ സമൂഹത്തിന്റെ ഒത്തൊരുമയുള്ള പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള നല്ല പ്രവർത്തനം ഐ.കെ. എസ്. നടത്തുമെന്നും പുതിയതായി ചാർജെടുത്ത കമ്മറ്റി അഭിപ്രായപ്പെട്ടു.