- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാവാര മലയാളി അസോസിയേഷൻ ഓണം ഓഗസ്റ്റ് 22ന്
സിഡ്‌നി: ഇല്ലാവാര മലയാളി അസോസിയേഷന്റെ 2015 ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 22ന് തുടക്കം കുറിക്കും. രാവിലെ 10.30ന് റിബ്ബൺവുഡ് സെന്റർ ഡാപ്‌റ്റോയിൽ വളരെ വിപുലമായ ഓണാഘോഷ ചടങ്ങുകൾ നടത്തപ്പെടും. രാവിലെ വിവിധ ടീമുകളുടെ അത്തപ്പൂക്കള മത്സരം, വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം വടംവലി മത്സരം, ശേഷം വിഭവ സമൃദ്ധമായ കേരളീയത്തനിമയുടെ ഓണസദ്യ.തുടർന്ന്
സിഡ്‌നി: ഇല്ലാവാര മലയാളി അസോസിയേഷന്റെ 2015 ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 22ന് തുടക്കം കുറിക്കും. രാവിലെ 10.30ന് റിബ്ബൺവുഡ് സെന്റർ ഡാപ്‌റ്റോയിൽ വളരെ വിപുലമായ ഓണാഘോഷ ചടങ്ങുകൾ നടത്തപ്പെടും. രാവിലെ വിവിധ ടീമുകളുടെ അത്തപ്പൂക്കള മത്സരം, വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം വടംവലി മത്സരം, ശേഷം വിഭവ സമൃദ്ധമായ കേരളീയത്തനിമയുടെ ഓണസദ്യ.
തുടർന്ന് നടക്കുന്ന കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പ് കുട്ടുന്ന രീതിയിലാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. അരങ്ങത്ത് കലാപരിപാടികൾക്ക് ഊർജ്ജം പകരുവാൻ ഐഡിയാ സ്റ്റാർ സിംഗർ ജോസി ജോണും കൈരളി ടിവി അവതാരികയും പാട്ടുകാരിയുമായ സുമി അരവിന്ദും മുളോംങ്ങോടിനെ പാട്ടിന്റെ മാസ്മരിക ലോകത്തിലെത്തിക്കും. ഓണത്തോടനുബന്ധിച്ച് ജൂലൈ 11 മുതൽ ക്രിക്കറ്റ് മത്സരം, ബാറ്റ്മിന്റൺ ടൂർണമെന്റ് എന്നിവ നടത്തപ്പെടുമെന്ന് ഗെയിംസ് കോ ഓർഡിനേറ്റർമാരായ ജോബി ഐപ്പും ജിൽസണും അറിയിച്ചു. സ്പോർട്സ് ഡേ കോർഡിനേറ്റർമാരായി ജീസ്, ജോജൻ, ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാമുകളിൽ പങ്കെടുക്കുവാനും ഓണപരിപാടികളിൽ പങ്കാളികളാകുവാനും ധിശേഷ് ( 041432392), പ്രിൻസ് (0431280485) അനൂപ് (0420481143) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐ എം എ പ്രസിഡന്റ് ജിജോ ജോസും സെക്രട്ടറി ശ്രീജിത്തും അഭ്യർത്ഥിച്ചു.