സിഡ്‌നി : ഓസ്‌ട്രേലിയൻ മലയാളീ അസോസിയേഷൻ ഇലവാരായുടെ 2015 ലെ ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 22 ന് കൊടിക്കയറും. വിപുലമായ പരിപാടികളും കായിക മേളകളും സംഘാടകരുടെ നേതൃത്വത്തിൽ നടത്തപ്പെടും. 22ന് രാവിലെ 10.30 ന് ആരംഭിക്കുന്ന ഓണാഘോഷ ചടങ്ങിൽ അത്തപ്പൂക്കള മത്സരം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വടംവലി മത്സരം എന്നിവയുണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

തുടർന്നു ഓണാഘോഷങ്ങൾക്കു കൂടുതൽ മധുരം പകരാൻ ഐഡിയാ സ്റ്റാർ സിംഗർ വിജയി ജോബി ജോണും കൈരളി ടിവി അവതാരകയും ഗായികയുമായ സുമി അരവിന്ദും നയിക്കുന്ന ഗാനവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഓണത്തോടനുബന്ധിച്ച് ജൂലൈ 1 മുതൽ ക്രിക്കറ്റ് മത്സരം, ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവ നടത്തപ്പെടുമെന്ന് ഗെയിംസ് കോർഡിനേറ്റർമാരായ ജോബി ഐപ്പും ജിൽസണും അറിയിച്ചു. സ്പോർട്സ് കോർഡിനേറ്റർമാരായി ജീസ്, ജോജൻ, ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു. ഓണത്തോടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനും, പ്രോഗ്രാമുകൾ നടത്തുവാനും ധിരേഷ് (041432392), പ്രിൻസ് (0431280485) അനൂപ് (0420481143) എന്നിവരുമായി ബന്ധപ്പെടണമെന്ന് കങഅ പ്രസിഡന്റ് ജിജോ ജോസും സെക്രട്ടറി ശ്രീജിത്തും അഭ്യർത്ഥിച്ചു.