- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസയില്ലാത്ത ഇന്ത്യക്കാരെ പിടിച്ചാൽ 15 ദിവസത്തിനകം ഇന്ത്യ സ്ഥിരീകരണം നൽകണം; പാസ്പോർട്ട് ഇല്ലാത്തവർക്ക് 70 ദിവസത്തിനകവും; ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ഇന്ത്യയും ബ്രിട്ടനും തമ്മിൽ കരാറായി
ബ്രിട്ടനിൽ പിടിയിലാവുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം പെരുകി വരുന്ന സാഹചര്യമാണുള്ളത്.ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ കരാറായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ബ്രിട്ടനിൽ വച്ച് വിസയില്ലാതെ ഇന്ത്യക്കാരെ പിടിച്ചാൽ 15 ദിവസത്തിനകം ഇന്ത്യ സ്ഥിരീകരണം നൽകണം. പാസ്പോർട്ട് ഇല്ലാതെ പിടിയിലാവുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ഇത് പ്രകാരം ഇന്ത്യ 70 ദിവസത്തിനകവും സ്ഥിരീകരണം നൽകേണ്ടതാണ്. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ഇരു രാജ്യങ്ങളും കർക്കശമായ കരാറാണ് ഒപ്പ് വച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനം പ്രമാണിച്ച് അദ്ദേഹം ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് അനുസരിച്ചാണ് ഈ വ്യവസ്ഥ നിലവിൽ വരുന്നത്.മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിലെ വ്യവസ്ഥകൾ ഇന്ത്യയുടെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഹോം ആയ കിരൺ റിജുവും യുകെ മിനിസ്റ്റർ ഫോർ ഇമിഗ്രേഷൻ ആയ കരോലിനെ നോക്സും തമ്മിൽ കഴിഞ്ഞ ആഴ്ച
ബ്രിട്ടനിൽ പിടിയിലാവുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം പെരുകി വരുന്ന സാഹചര്യമാണുള്ളത്.ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ കരാറായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ബ്രിട്ടനിൽ വച്ച് വിസയില്ലാതെ ഇന്ത്യക്കാരെ പിടിച്ചാൽ 15 ദിവസത്തിനകം ഇന്ത്യ സ്ഥിരീകരണം നൽകണം. പാസ്പോർട്ട് ഇല്ലാതെ പിടിയിലാവുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ഇത് പ്രകാരം ഇന്ത്യ 70 ദിവസത്തിനകവും സ്ഥിരീകരണം നൽകേണ്ടതാണ്. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ഇരു രാജ്യങ്ങളും കർക്കശമായ കരാറാണ് ഒപ്പ് വച്ചിരിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനം പ്രമാണിച്ച് അദ്ദേഹം ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് അനുസരിച്ചാണ് ഈ വ്യവസ്ഥ നിലവിൽ വരുന്നത്.മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിലെ വ്യവസ്ഥകൾ ഇന്ത്യയുടെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഹോം ആയ കിരൺ റിജുവും യുകെ മിനിസ്റ്റർ ഫോർ ഇമിഗ്രേഷൻ ആയ കരോലിനെ നോക്സും തമ്മിൽ കഴിഞ്ഞ ആഴ്ച ലണ്ടനിൽ വച്ച് ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഇന്ത്യൻ പൗരന്മാർക്ക് വിസ നൽകുന്നതിൽ ഉദാരത കാണിക്കുമെന്ന ബ്രിട്ടന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ടാണ് ഈ അനധികൃത കുടിയേറ്റ വിഷയം കൈകാര്യം ചെയ്ത് വരുന്നത്. ഇത് പ്രകാരം ഇന്ത്യൻ പ ൗരന്മാർക്കുള്ള പുതിയ വിസ ഓഫറുകളെ സംബന്ധിച്ച പ്രഖ്യാപനം മോദിയുടെ ലണ്ടൻ സന്ദർശനത്തോടനുബന്ധിച്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനധികൃതമായി ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കി അയക്കുക എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രധാനപ്പെട്ട ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരക്കാർ ഇന്ത്യൻ പൗരന്മാരാണെന്ന സ്ഥിരീകരണം വൈകുന്നത് മൂലം പലപ്പോഴും ഇവരെ തിരിച്ച് കൊണ്ടു വരുന്നതിൽ കാലതാമസമുണ്ടാകാറുണ്ട്. ഈ ബുദ്ധിമുട്ട് പുതിയ കരാറിലൂടെ പരിഹരിക്കാമെന്നാണ് ഇരു പക്ഷവും പ്രതീക്ഷിക്കുന്നത്.ഇന്ത്യക്കാർക്കുള്ള വിസ വാഗ്ദാനത്തിൽ കൂടുതൽ പുരോഗതി വരുത്താൻ ശ്രമിക്കുമെന്നായിരുന്നു 2016 നവംബറിൽ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ തെരേസ മെയ് പ്രഖ്യാപിച്ചിരുന്നത്. അതേ സമയം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്ന പ്രക്രിയയുടെ വേഗത വർധിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു.