- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലാൽ ബിസിനസിന്റെ മറവിൽ കേരളത്തിൽ നടക്കുന്നത് എന്താണ്? കച്ചവടം മോശമായിട്ടും പുതിയ സ്ഥാപനങ്ങൾ പൊട്ടിമുളക്കുന്നത് എങ്ങനെയാണ്? ചില ജിംനേഷ്യങ്ങളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും മറവിൽ ആയുധ പരിശീലനം നടക്കുന്നുണ്ടോ? അഭിമന്യു വധക്കേസിന് തിരക്കഥയൊരുക്കിയത് ഇത്തരം കേന്ദ്രങ്ങളെന്ന് സംശയം; കൊച്ചിയിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളുടെയും ജിംനേഷ്യങ്ങളുടെയും പിന്നാമ്പുറം തേടി പൊലീസും ഇന്റലിജൻസ്
തിരുവനന്തപുരം: ചില പ്രത്യേക സമുദായക്കാർ മാത്രം അംഗങ്ങളായി എങ്ങനെയാണ് അച്ചാറുകമ്പനിയും കറിപൗഡറുകളുമൊക്കെ ഇറങ്ങുന്നത്.ഇത്രയധികം മൽസരാധിഷഠിതമായ വിപണിയിൽ ബിസിനസ് നന്നായി കുറഞ്ഞിട്ടും പുതിയ കമ്പനിക ഉണ്ടാകുന്നതെങ്ങനെ? ഹലാൽ ബിസിനസ്സിന്റെ മറവിൽ കേരളത്തിലെ വാണിജ്യ മേഖലയിൽ തീവ്രാവാദ സംഘങ്ങൾ പിടിമുറുക്കുന്നുണ്ടോ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും അന്വേഷിക്കുന്ന വിഷയമാണിത്. നേരും നെറിയുമായി കേരളത്തിൽ പതിറ്റാണ്ടുകളായി ബിസിനസ്സ് ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്.. അവരുടെ ഇടയിലേക്കാണ് പുത്തൻകൂറ്റുകാരായ ചിലരുടെ രംഗപ്രവേശം, അതിൽ മലബാർ രുചികൾ പരിചയപ്പെടുത്താൻ എന്ന പേരിൽ മധ്യ- തെക്കൻ കേരളത്തിൽ രംഗത്തിറങ്ങിയിരിക്കുന്ന ചിലരെ അഭിമന്യുകൊലക്കേസിന്റെ പശ്ചാത്തലത്തിൽ പൊലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. എറണാകുളം ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ ഉടമ പരസ്യമായി തൊഴിലാളിയെ മർദിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളും ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. പൊലീസ് - മുൻസിപ്പൽ അനുമതി
തിരുവനന്തപുരം: ചില പ്രത്യേക സമുദായക്കാർ മാത്രം അംഗങ്ങളായി എങ്ങനെയാണ് അച്ചാറുകമ്പനിയും കറിപൗഡറുകളുമൊക്കെ ഇറങ്ങുന്നത്.ഇത്രയധികം മൽസരാധിഷഠിതമായ വിപണിയിൽ ബിസിനസ് നന്നായി കുറഞ്ഞിട്ടും പുതിയ കമ്പനിക ഉണ്ടാകുന്നതെങ്ങനെ? ഹലാൽ ബിസിനസ്സിന്റെ മറവിൽ കേരളത്തിലെ വാണിജ്യ മേഖലയിൽ തീവ്രാവാദ സംഘങ്ങൾ പിടിമുറുക്കുന്നുണ്ടോ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും അന്വേഷിക്കുന്ന വിഷയമാണിത്.
നേരും നെറിയുമായി കേരളത്തിൽ പതിറ്റാണ്ടുകളായി ബിസിനസ്സ് ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്.. അവരുടെ ഇടയിലേക്കാണ് പുത്തൻകൂറ്റുകാരായ ചിലരുടെ രംഗപ്രവേശം, അതിൽ മലബാർ രുചികൾ പരിചയപ്പെടുത്താൻ എന്ന പേരിൽ മധ്യ- തെക്കൻ കേരളത്തിൽ രംഗത്തിറങ്ങിയിരിക്കുന്ന ചിലരെ അഭിമന്യുകൊലക്കേസിന്റെ പശ്ചാത്തലത്തിൽ പൊലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. എറണാകുളം ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ ഉടമ പരസ്യമായി തൊഴിലാളിയെ മർദിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളും ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. പൊലീസ് - മുൻസിപ്പൽ അനുമതി ഇല്ലാതെയാണ് പുലർച്ചെ രണ്ട് മണി വരെ ഇത്തരം റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നത്.
തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് മണിക്കൂറുകൾ നീളുന്ന അടിമപ്പണി, ക്ഷീണിച്ചവരായി പണിയിൽ വീഴ്ച വരുത്തുന്ന തൊഴിലാളികൾക്ക് ഉടമയുടെ കൈയിൽ നിന്ന് ഭീകര മർദ്ദനം പതിവ്.നിയമവിരുദ്ധമായി വൈകി അടയ്ക്കുന്ന റസ്റ്റോറന്റിൽ രാത്രി വൈകി സ്ഥിരം സന്ദർശകരായി എത്തുന്ന യുവാക്കളുടെ സംഘം സംശയാസ്പദമാണെന്ന് നാട്ടുകാർ മൊഴികൊടുത്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ അവിടെയുള്ള സംഘം ചേരലിൽ ക്രിമിനൽ ആക്റ്റിവിറ്റീസ് ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ പൊലീസ് ഇടപെടൽ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സംഘപരിവാറുകാർ കായികപരിശീലനത്തിന് ശാഖകൾ ഉപയോഗിക്കുന്നപോലെ പോപ്പുലർ ഫ്രണ്ടുകാരുടെ താവളം ചില ജിംനേഷ്യങ്ങളാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ടുണ്ട്. ബോഡി ഫിറ്റ്നസ്സിന്റെ മറവിൽ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ക്രിമിനൽ വാസനകൾ പോഷിപ്പിക്കാനുള്ള ഇടത്താവളങ്ങളായി പോപ്പുലർ ഫ്രണ്ടുകാർ ഇവിടങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ജിം താരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരിശോധന നടന്നപ്പോൾ ബ്രോഡ് വേയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ കാംപസ് ഫ്രണ്ട് പ്രവർത്തകൻ എന്ന വ്യാജേന സ്ഥിരം മഹാരാജാസിൽ എത്താറുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ വ്യാപാര - വാണിജ്യമേഖല വികസിച്ചത് ഒരിക്കലും തദ്ദേശീയരെ കൊണ്ട് മാത്രമല്ല. മലബാറുകാർ മാത്രമല്ല, ഇതര സംസ്ഥാനക്കാരും ഇവിടെ ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്.പക്ഷേ ഇപ്പോൾ കൊച്ചിയിൽ പിടിമുറുക്കുന്ന ചിലർ വ്യക്തമായ വർഗ്ഗീയ അജണ്ടകളോടെ എത്തുന്നവരാണെന്നാണ് സംശയം.ബിസിനസ് വളരെ മോശമായിട്ടും ഇവർ എങ്ങനെ പി്ടിച്ചുനിൽക്കുന്നുവെന്നതാണ് ചോദ്യം.അപ്പോൾ ഫണ്ട് മറ്റ് എവിടെനിന്നാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
പ്രവാചകനിന്ദ ആരോപിച്ച് ജോസഫ് മാഷിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ടുകാർക്ക് എല്ലാ വിധ സഹായങ്ങളും ഒരുക്കി നൽകിയതിന് പിടിയിലായവരിൽ ബിസിനസ്സുകാരും ഉണ്ടായിരുന്നു. അതെല്ലാം വളരെ പെട്ടെന്ന് പൊട്ടി മുളച്ച ബിസിനസ് സംരംഭകരായിരുന്നു .. ബിസിനസ്സുകാർ എന്ന ക്ലീൻ ഇമേജിൽ സമൂഹത്തിൽ നുഴഞ്ഞ് കയറി സ്വാധീനം ഉറപ്പിക്കാനുള്ള തീവ്രവാദ ശക്തികളുടെ ഗൂഢനീക്കത്തിമാണ് പൊലീസും ഇന്റലിജൻസും അന്വേഷിക്കുന്നത്.