- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർക്കിങ് ഏരിയ വേണ്ട, അഗ്നിശമനസേനയുടെ അനുമതിയും വേണ്ട; ഏതുരീതിയിലും എത്രനില വേണമെങ്കിലും കെട്ടിടങ്ങൾ പണിയാം, മാറ്റി മറിക്കാം; മലപ്പുറത്ത് ലീഗ് നേതാക്കൾ ഉടമകളായ കെട്ടിടങ്ങളുടെ അനധികൃത നിർമ്മാണം ആരുചോദിക്കാൻ? മൗനത്തിന് പാരിതോഷികം ലക്ഷങ്ങൾ
മലപ്പുറം: മലപ്പുറം ജില്ലയിൽ ബിൽഡിങ് റൂൾ (കെ.ബി. ആർ ചട്ടം) പാലിക്കാതെ അനധികൃത നിർമ്മാണം വ്യാപിക്കുന്നു. പ്രമുഖ മുസ്ലിം ലീഗ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ നിലകൾ നഗരസഭ, പഞ്ചായത്ത് എന്നിവയുടെ അനുമതി വാങ്ങാതെ എണ്ണം കൂട്ടുകയാണ്. ഉദ്യോഗസ്ഥ വിഭാഗം മൗനം പാലിക്കാനായി ലക്ഷങ്ങളുടെ പരതോഷികമാണ് നൽകുന്നതെന്നു ഒരു വിഭാഗം ലീഗ് നേതാക്കളും ഉദ്യോഗസ്ഥരും തന്നെ ആരോപിക്കുന്നുണ്ട്.
മാറാക്കര പഞ്ചായത്ത് ലീഗ് നേതാവും ഉന്നത ലീഗ് നേതാക്കളുമായി വലിയ അടുപ്പമുള്ള വ്യക്തിയുടെ ഉടമസ്ഥതയിൽ മലപ്പുറം നഗരസഭയിൽ നാലാം നിലക്ക് അനുമതിയില്ലാതെയും പാർക്കിങ് ഏരിയ ഇല്ലാതെയും ഫയർ വകുപ്പിന്റെ അംഗീകാരം ഇല്ലാതെ നിയമവിരുദ്ധമായി നിർമ്മിച്ച മട്ടിൽ മാൾ കെട്ടിടത്തിൽ, നിലവിൽ നഗരസഭയുടെ അനുമതിയില്ലാതെ മാറ്റം വരുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ മാറ്റം വരുത്തി വേസ്റ്റ് പാന്റ്, ആരോഗ്യ വകുപ്പിന്റെ അനുമതി , എസ്.ടി.പി. പാന്റ്, പൊല്യൂഷൻ ബോർഡ് അനുമതി, പാർക്കിങ് ഏരിയ ഇല്ലാതെ ഗൈനക്ക് ആശുപത്രിക്കായി കെട്ടിടം മാറ്റാനുള്ള പണി തുടങ്ങിയിട്ടുണ്ട്.
മലപ്പുറം ജില്ലാ ലീഗ് ഭാരവാഹിയും എംഎൽഎ.യുടെയും ഡോക്ടറായ മകൻ മലപ്പുറത്തുള്ള ഭാര്യയുടെ പേരിലുള്ള വീട് മലപ്പുറം നഗരസഭയുടെ യാതൊരു അനുമതിയില്ലാതെ മിനി ആശുപത്രി, ലാബോറട്ടറി, സ്‌കാനിംങ്ങ് സെന്റർ, ഫാർമസി എന്നിവയാക്കി മാറ്റുന്ന പ്രവൃത്തിയും നടന്ന് കൊണ്ടിരിക്കുന്നുണ്ട്.
പുത്തൂരിലുള്ള ലീഗിന്റെ പ്രമുഖ കെ.എം.സി.സി. നേതാവിന്റെ നേതൃത്വത്തിൽ ഒതുക്കുങ്ങൽ മെയിൻ റോഡ് തകർത്ത് റിൽ ആശുപത്രി തുടങ്ങുന്നു എന്ന് പറഞ്ഞ് നിയമ വിരുദ്ധമായി വലിയ കെട്ടിടം നിർമ്മിക്കുന്നുണ്ട്. ആശുപത്രിക്കായി അനുമതിയില്ലാതെ വ്യാപക ഷെയർ പിരിവും നടത്തുന്നുണ്ട്. പൊല്യൂഷൻ ബോർഡ് അനുമതി ഇല്ലാതെയും കെട്ടിട ഭേദഗതിക്ക് അനുമതി വാങ്ങാതെ മലപ്പുറം കുന്നുമൽ ജാം ജൂം സൂപ്പർ മാർക്കറ്റിനു എതിർവശത്ത് പ്രമുഖ ആശുപത്രിയുടെ ലബോറട്ടറി വന്നിരിക്കുന്നു.
ബിൽഡിങ് റൂൾ ലംഘിച്ച് നിർമ്മാണം നടത്തുന്ന കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമോ ഇഷ്യൂ ചെയ്യണമെന്നും കെട്ടിട ഉടമകൾക്കും കോഴ വാങ്ങി കൂട്ട് നിൽക്കുന്ന ഉദ്യേഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കേണമെന്നാവശ്യപ്പെട്ട് മലപ്പുറത്തുള്ള മുഹമ്മദ് കബീർ.എം. കേരള ഗവർണർ, മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി , മറ്റു ഉദ്യോഗസ്ഥ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്