- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവാദമില്ലാതെ കേറ്ററിങ് സർവീസ് നടത്തുന്ന പ്രവാസികൾ ജാഗ്രതൈ; മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി നടത്തുന്ന റെയ്ഡിൽ കുടുങ്ങാൻ സാധ്യതയേറെ
മസ്‌ക്കറ്റ്: അനുവാദമില്ലാതെ കേറ്ററിങ് സർവീസ് നടത്തുന്ന വിദേശികളെ കുടുക്കാൻ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി കർശന നടപടികൾക്ക്. കഴിഞ്ഞ ദിവസം സീബിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി കേറ്ററിങ് നടത്തിയ വിദേശികളെ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സീബ് വിലായത്തിൽ പ്രവാസികൾ നടത്തി വന്നിരുന്ന കേറ്ററിങ് സർവീസ് മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ നിന്ന് 20 കിലോ ഇറച്ചിയും 30 കിലോ കണവയും 50 കിലോ മീനും 20 കിലോ മസാലക്കൂട്ടുകളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും പിടിച്ചെടുത്തു. അനധികൃതമായി നടത്തിവന്നിരുന്ന കേറ്ററിങ് സർവീസിനെ കുറിച്ച് തദ്ദേശവാസികൾ പരാതി നൽകിയിരുന്നു. കൂടാതെ വൃത്തിഹീനമായ പരിസരത്താണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും തൊഴിലാളികൾ ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതും വൃത്തിഹീനമായിട്ടാണെന്നും പരാതി ഉയർന്നിരുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന തരത്തിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നത് ശിക്ഷാർഹമാണെന്നും മുനിസിപ്പാലിറ്റി അധികൃ
മസ്‌ക്കറ്റ്: അനുവാദമില്ലാതെ കേറ്ററിങ് സർവീസ് നടത്തുന്ന വിദേശികളെ കുടുക്കാൻ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി കർശന നടപടികൾക്ക്. കഴിഞ്ഞ ദിവസം സീബിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി കേറ്ററിങ് നടത്തിയ വിദേശികളെ മുനിസിപ്പാലിറ്റി അധികൃതർ പിടികൂടുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
സീബ് വിലായത്തിൽ പ്രവാസികൾ നടത്തി വന്നിരുന്ന കേറ്ററിങ് സർവീസ് മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെ നിന്ന് 20 കിലോ ഇറച്ചിയും 30 കിലോ കണവയും 50 കിലോ മീനും 20 കിലോ മസാലക്കൂട്ടുകളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും പിടിച്ചെടുത്തു. അനധികൃതമായി നടത്തിവന്നിരുന്ന കേറ്ററിങ് സർവീസിനെ കുറിച്ച് തദ്ദേശവാസികൾ പരാതി നൽകിയിരുന്നു. കൂടാതെ വൃത്തിഹീനമായ പരിസരത്താണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും തൊഴിലാളികൾ ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതും വൃത്തിഹീനമായിട്ടാണെന്നും പരാതി ഉയർന്നിരുന്നു.
പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന തരത്തിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നത് ശിക്ഷാർഹമാണെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. കൂടാതെ നിരോധിച്ച പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയതിനും വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.