റിയാദ്: സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഫാമിലി വിസയ്ക്ക് ശ്രമിക്കുന്ന മലയാളികളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ഒരാ്‌ഴ്‌ച്ചക്കിടയിൽ രണ്ട് മലയാളികളാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി പിടിയിലായിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന്റെ പേരിൽ ജയിലിലായിരുന്ന മൂന്ന് മലയാളികൾ കഴിഞ്ഞ ദിവസം ജയിൽ മോചിതരാവുകയും ഇവരെ പിന്നീട് നാട്കടത്തുകയും ചെയ്തിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് പേർ കൂടി സൗദി ജയിലിലായിരിക്കുന്നത്.

ഫാമിലി വിസക്കു അപേക്ഷിച്ചപ്പോൾ ഇഖാമയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ചുള്ള യോഗ്യത തെളിയിക്കുന്നതിനാണ് വ്യജ സർട്ടിഫിക്കറ്റുകൾ ആണ് വ്്യജമായി ഉണ്ടാക്കി ഇത്തരക്കാർ ഹാജരാക്കുന്നത്.

ദമ്മാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫാമിലി വിസ നേടാന് ശ്രമിച്ച കുറ്റത്തിന് 4 ദിവസം മുമ്പ് ദമ്മാം പൊലീസിൻ പിടിയിലായത്. രണ്ടാഴ്ച മുമ്പ് മറ്റൊരു മലയാളിയെയും ഇതേ കുറ്റത്തിന് പിടികൂടിയിരുന്നു.

ഫാമിലി വിസക്ക് വേണ്ടി ഹാജരാക്കിയ ഇവരുടെ യോഗ്യത സർട്ടിഫിക്കറ്റ് വ്യാജമാണന്ന് തെളിഞ്ഞതോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ നിന്നും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.വിദേശകാര്യ മന്ത്രാലയത്തിൽ അറ്റസ്റ്റേഷനു വേണ്ടി സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ സുഷ്മ പരിശോധനയിൽ ആ്ണ് വ്യാജമാണന്ന് തെളിഞ്ഞത്.