- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി യാത്രയ്ക്കിറങ്ങും മുമ്പ് മുഖ്യൻ കാറിന്റെ മുമ്പിലൊന്ന് നോക്കണം; ഒന്നാം നമ്പർ കാറിൽ ഘടിപ്പിച്ചിരിക്കുന്ന ഈ ക്രാഷ്ഗാർഡ് മാറ്റാത്തവരോട് കടക്കുപുറത്ത് എന്ന് പറയണ്ടേ?ക്രാഷ് ഗാർഡ് പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ഓടി നടക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം നിയമത്തിന് പുറത്ത്
തിരുവനന്തപുരം: വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും എതിരെ ഡിസംബറിലാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയത്. ഇവ മാറ്റിയില്ലെങ്കിൽ പിഴ ഒടുക്കണമെന്നാണ് നിയമം. എന്നാൽ, നിയമം നടപ്പാക്കുന്നതിൽ മാതൃകയാകേണ്ട മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തന്നെ നിയമം ലംഘിച്ചാലോ? പിണറായി വിജയൻ സഞ്ചരിക്കുന്ന ഇന്നോവ ക്രിസ്റ്റയുടെ ക്രാഷ്ഗാർഡാണ് കേന്ദ്രസർക്കാരിന്റെ സർക്കുലർ വന്ന ഒരു മാസം കഴിഞ്ഞിട്ടും മാറ്റാതെ തുടരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരാണ് ഇതിന് മറുപടി പറയേണ്ടത്. നിയമംലംഘനം പിടിക്കപ്പെട്ടാൽ 1,000 രൂപയാണ് ഡ്രൈവറിൽ നിന്നും പിഴ ഈടാക്കുക. നിയമലംഘനും വീണ്ടും ആവർത്തിച്ചാൽ രണ്ടായിരം രൂപ വരെ ഡ്രൈവർക്ക് മേൽ പിഴ ചുമത്തും.അതേസമയം അനധികൃത ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 5,000 രൂപ വരെയാണ് വിൽപനക്കാരനിൽ നിന്നും പിഴ ഈടാക്കുക. ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഡിസംബറിൽ സർക്കുലർ അയച്ചതോടെയാണ് നടപടി ശക്തമാ
തിരുവനന്തപുരം: വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും എതിരെ ഡിസംബറിലാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയത്. ഇവ മാറ്റിയില്ലെങ്കിൽ പിഴ ഒടുക്കണമെന്നാണ് നിയമം. എന്നാൽ, നിയമം നടപ്പാക്കുന്നതിൽ മാതൃകയാകേണ്ട മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തന്നെ നിയമം ലംഘിച്ചാലോ? പിണറായി വിജയൻ സഞ്ചരിക്കുന്ന ഇന്നോവ ക്രിസ്റ്റയുടെ ക്രാഷ്ഗാർഡാണ് കേന്ദ്രസർക്കാരിന്റെ സർക്കുലർ വന്ന ഒരു മാസം കഴിഞ്ഞിട്ടും മാറ്റാതെ തുടരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരാണ് ഇതിന് മറുപടി പറയേണ്ടത്.
നിയമംലംഘനം പിടിക്കപ്പെട്ടാൽ 1,000 രൂപയാണ് ഡ്രൈവറിൽ നിന്നും പിഴ ഈടാക്കുക. നിയമലംഘനും വീണ്ടും ആവർത്തിച്ചാൽ രണ്ടായിരം രൂപ വരെ ഡ്രൈവർക്ക് മേൽ പിഴ ചുമത്തും.അതേസമയം അനധികൃത ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 5,000 രൂപ വരെയാണ് വിൽപനക്കാരനിൽ നിന്നും പിഴ ഈടാക്കുക.
ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഡിസംബറിൽ സർക്കുലർ അയച്ചതോടെയാണ് നടപടി ശക്തമാക്കിയത്. സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാർക്ക് അയച്ച നിർദ്ദേശത്തിലാണ് മോട്ടോർവെഹിക്കിൾ ആക്ട് 1988 സെക്ഷൻ 52 പ്രകാരം ബുൾബാറുകളും ക്രാഷ് ഗാർഡുകളും ഘടിപ്പിക്കുന്നതു നിയമ വിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവരിൽനിന്ന് സെക്ഷൻ 190, 191 പ്രകാരം പിഴ ഈടാക്കണമെന്നും കേന്ദ്ര റോഡ് ട്രാൻസ്പോർട് ആൻഡ് ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ മുന്നിലെ ഇത്തരം ഇരുമ്പു ബാറുകൾ വാഹന യാത്രക്കാർക്കു മാത്രമല്ല, കാൽനടക്കാർക്കും അപകടമാകുന്നു എന്നതിനാലാണു നിരോധനം. അപകടമുണ്ടാകുമ്പോൾ ഇടിയുടെ ആഘാതം ഏറ്റെടുക്കാനാണു ബംബർ. ഇടിയുടെ ആഘാതം ഉള്ളിലേക്ക് എത്തുന്നതു കുറയ്ക്കുകയാണു ധർമം. എന്നാൽ, ബംബറുകൾക്കു പുറത്തായി ബുൾബാറുകൾ ഘടിപ്പിക്കുന്നതു മൂലം വാഹനത്തിന്റെ ഘടന തന്നെ മാറുകയാണെന്നു മന്ത്രാലയം വിശദീകരിക്കുന്നു.
ഇടിയിൽ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാനാണു പലരും ഇത്തരത്തിലുള്ള ഗാർഡുകൾ പിടിപ്പിക്കുന്നത്. പക്ഷേ, ഇതു കാരണം ഇടിയുടെ ആഘാതം പൂർണമായും വാഹനത്തിന്റെ ഷാസിയിലേക്കും ക്യാബിനിലേക്കും എത്താനാണു സാധ്യത. അതുകൊണ്ട് തന്നെ നിയമഭേദഗതിയെ കുറിച്ച് ആക്ഷേപം ശക്തമാണ്. എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര നിയമം നടപ്പാക്കിയേ മതിയാകൂ. അതുകൊണ്ടാണ് പരിശോധന ശക്തമാക്കുന്നത്.
കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ക്രാഷ് ഗാർഡുകൾ, ബാറുകൾ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, കമ്പനി നൽകുന്ന ക്രാഷ് ഗാർഡുകൾക്കോ പാർട്ട്സുകൾക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല. ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനിൽ അല്ലാത്ത ക്രാഷ് ഗാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാർഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തിൽനിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്നതായ ക്രാഷ് ഗാർഡുകൾ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെൽമെറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, ഹാൻഡ് ഗ്രിപ്പ് ഇവ മതിയാവും. ഇവ പൂർണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാർഡുകൾ, ലൈറ്റുകൾ മുതലായവ പിടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. എക്‌സ്ട്രാ ലൈറ്റുകൾ പിടിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തുന്നത്. വാഹനപരിശോധനാ സമയത്തും ഇവ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ആർ.ടി.ഒ അറിയിച്ചു.