- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാറ്റൂർ റിസർവിൽ ആദിവാസികളുടെ ഭൂമിയിൽ അനധികൃത കൃഷി; രാജാക്കാട് സ്വദേശി അറസ്റ്റിൽ; ചാറ്റുപാറ സെറ്റിൽമെന്റിൽ സുനിൽമോൻ സ്വാധീനം ഉറപ്പിച്ചത് മദ്യവും പുകയിലയും നൽകി
അടിമാലി: മലയാറ്റൂർ റിസർവിൽ ചാറ്റുപാറ സെറ്റിൽമെന്റിൽ ആദിവാസികളുടെ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് കൃഷി ചെയ്തുവന്നിരുന്ന രാജാക്കാട് മുനിയറ സ്വദേശിയെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു.
മുനിയറ കണ്ടവനത്തിൽ സുനിൽമോൻ ജോസഫി(49)നെയാണ് അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തിട്ടുള്ളത്.ഇയാളുടെ ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
9 ഉം 10 വർഷത്തേയ്ക്ക് നിസാര തുകയ്ക്ക് ആദിവാസികളുടെ ഭൂമി പാട്ടത്തിന് എടുക്കുകയും തുടർന്ന് ആദിവാസികളെ കുടിയിറക്കി ഭൂമി സ്വന്തമാക്കുകയും കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയും ആദിവാസി ഊരുകളിലെത്തി മദ്യവും പുകയിലയും പേരിന് പണവും നൽകി ഏഗ്രിമെന്റ് ഒപ്പിട്ട് മടങ്ങുകയായിരുന്നു പുറമെ നിന്നെത്തുന്നവരുടെ രീതി.
ഇതുമനസിലാക്കിയ വനംവകുപ്പധികൃതർ കോളനി നേഖലയിൽ രഹസ്യനിരീക്ഷണം ആരംഭിച്ചിരുന്നു. ഇതെത്തുടർന്നുള്ള ഇടപെടലുകളാണ് സുനിൽമോൻ വലയിലാവാൻ കാരണം. തുടർന്നും കോളനികൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്നും പുറമെ നിന്നും കോളനികളിൽ ആധിപത്യം സ്ഥാപിക്കാനെത്തുന്നവരെ കണ്ടെത്തി ശിക്ഷ നടപടികൾക്ക് വിധേയരാക്കുമെന്നും റെയിഞ്ചോഫീസർ പറഞ്ഞു.