- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഷാർജ പൊലീസ്; കരിമരുന്ന് ഉത്പ്പന്നങ്ങൾ വില്ക്കുന്നവർക്കെതിരെയും കടുത്ത നടപടി
ഷാർജ: ദുബായ്ക്ക് പിന്നാലെ കരിമരുന്ന് ഉപയോഗത്തിനെതിരെ ഷാർജയിലും പൊലീസ് നടപടികൾ ഊർജിതമാക്കി. കരിമരുന്ന് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ സമൂഹ മാദ്ധ്യമങ്ങൾവഴി ഷാർജ പൊലീസ് താക്കീതു നൽകി. രഹസ്യ വിൽപന ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസ് മുന്നറിയിപ്പു നൽകിയത്. ചില കമ്പനി പ്രതിനിധികളാണു സമൂഹ മാദ്ധ്യമങ്ങൾവഴി കരിമരുന്ന് ഉൽപന്നങ്ങൾ ആവശ്യ ക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്. ഇവർ പിടിക്കപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരും. കൂടാതെ നിയമവിരുദ്ധമായി കരിമരുന്നു വാങ്ങി ഉപയോഗിക്കുന്നവർക്ക് എതിരെയും ശക്തമായ നടപടി വരുമെന്നു പൊലീസ് വ്യക്തമാക്കി. ഷാർജ എമിറേറ്റിൽ അനധികൃത കരിമരുന്നു വിൽപനയ്‌ക്കെതിരെ നടത്തിയ പൊലീസ് റെയ്ഡിൽ അനവധി കച്ചവടക്കാരെ അറസ്റ്റ് ചെയ്തിരുന്നു.നിയമലംഘകരെക്കുറിച്ച് 901, 800 151 നമ്പറുകളിലോ najeed@shjpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ഷാർജ: ദുബായ്ക്ക് പിന്നാലെ കരിമരുന്ന് ഉപയോഗത്തിനെതിരെ ഷാർജയിലും പൊലീസ് നടപടികൾ ഊർജിതമാക്കി. കരിമരുന്ന് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ സമൂഹ മാദ്ധ്യമങ്ങൾവഴി ഷാർജ പൊലീസ് താക്കീതു നൽകി. രഹസ്യ വിൽപന ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊലീസ് മുന്നറിയിപ്പു നൽകിയത്.
ചില കമ്പനി പ്രതിനിധികളാണു സമൂഹ മാദ്ധ്യമങ്ങൾവഴി കരിമരുന്ന് ഉൽപന്നങ്ങൾ ആവശ്യ ക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്. ഇവർ പിടിക്കപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരും. കൂടാതെ നിയമവിരുദ്ധമായി കരിമരുന്നു വാങ്ങി ഉപയോഗിക്കുന്നവർക്ക് എതിരെയും ശക്തമായ നടപടി വരുമെന്നു പൊലീസ് വ്യക്തമാക്കി.
ഷാർജ എമിറേറ്റിൽ അനധികൃത കരിമരുന്നു വിൽപനയ്‌ക്കെതിരെ നടത്തിയ പൊലീസ് റെയ്ഡിൽ അനവധി കച്ചവടക്കാരെ അറസ്റ്റ് ചെയ്തിരുന്നു.നിയമലംഘകരെക്കുറിച്ച് 901, 800 151 നമ്പറുകളിലോ najeed@shjpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.