നധികൃത പണപ്പിരിവ് നടത്തി ശേഖരിച്ച പണം വിദേശത്തേക്ക് അയച്ച അമ്പതോളം പേർ കുവൈറ്റ് തൊഴിൽമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. രാജ്യത്ത് അനധികൃത മായി പണപ്പിരിവ് നടത്തുന്നത നിരോധിച്ചിരിക്കുകയാണെന്നും നിയമലംഘകർക്ക് കർശന നടപടി ഉറപ്പാണെന്നുംതൊഴിൽമന്ത്രാലയ വിഭാഗം തലവൻ ഫലാഹ് അൽ ഫദ്‌ലി വ്യക്തമാക്കി.

തൊഴിൽ മന്ത്രാലയത്തിന്റെ മുൻകൂട്ടിയുള്ള അനുമതികൂടാതെയാണ് ഇവർ പണപ്പിരിവ് നടത്തിയിട്ടുള്ളത്. ഇവർ ശേഖരിച്ച പണം വിദേശത്തേക്കയച്ചതായി ബാങ്കുകൾ വഴി കണ്ടത്തെിയിട്ടുണ്ടെന്നും ഇവരുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയവഴി അനധികൃതമായി പണപ്പിരിവ് നടത്തുന്നവരെ പിടികൂടാൻ മൂന്ന് ടെലികോം കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്. ഇവർക്ക് ലഭിച്ചപണം അഫ്ഗാനിസ്താൻ, കാമറൂൺ, മാലി എന്നിവിടങ്ങളിലെ ചില പദ്ധതികൾക്കുവേണ്ടിയാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത പണപ്പിരിവ് നടത്തുന്നവരെ നിരന്തരം നിരീക്ഷിക്കുന്നതിന് തൊഴിൽമന്ത്രാലയം പ്രത്യേകസംഘത്തിന് രൂപം നൽകിയിരുന്നു