- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകിട ബിസിനസുകൾ ചെയ്യുന്ന പ്രവാസിഭാര്യമാർ സൂക്ഷിക്കുക; റോയൽ ഒമാൻ പൊലീസ് നിങ്ങളെ നിരീക്ഷിക്കാനൊരുങ്ങുന്നു; പരാതികളുണ്ടായാൽ നടപടി ശക്തം
മസ്‌ക്കറ്റ്: ചെറുകിട ബിസിനസുകൾ വീട്ടിലിരുന്ന് ചെയ്യുന്ന പ്രവാസി ഭാര്യമാരെ നിരീക്ഷിക്കാൻ റോയൽ ഒമാൻ പൊലീസ് ഒരുങ്ങുന്നു. ഓൺലൈൻ കേക്ക് വില്പന പോലെയുള്ള ചെറുകിട ബിസിനസുകൾ ചെയ്യുന്നവർക്കെതിരേ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാരെ നിരീക്ഷിക്കാൻ റോയൽ ഒമാൻ പൊലീസ് തയാറാകുന്നത്. ഫാമിലി വിസയിലെത്തിയിരിക്കുന്നവർക്ക് വീട്ടിലിരുന്നുകൊണ്ട് ഇത്തരം ബിസിനസുകളിൽ ഏർപ്പെടാൻ അവകാശമില്ല എന്നിരിക്കേയാണ് പ്രവാസി ഭാര്യമാർ ഓൺലൈൻ ബിസിനസുകൾ ചെയ്യുന്നത്. ഇത്തരക്കാർക്കെതിരേ ഏതെങ്കിലും തരത്തിൽ പരാതികളുയരുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പിടിയിലായാൽ ജയിൽ ശിക്ഷ, നാടുകടത്തൽ, പിഴ തുടങ്ങിയ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ലൈസൻസില്ലാതെ ഫാമിലി വിസയിലെത്തിയവർ ഇത്തരം ബിസിനസുകളിൽ ഏർപ്പെടുന്നത് റെസിഡൻസി നിയമത്തിന് എതിരാണ്. ഇത്തരത്തിൽ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്നു തന്നെ അതു നിർത്തലാക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ
മസ്‌ക്കറ്റ്: ചെറുകിട ബിസിനസുകൾ വീട്ടിലിരുന്ന് ചെയ്യുന്ന പ്രവാസി ഭാര്യമാരെ നിരീക്ഷിക്കാൻ റോയൽ ഒമാൻ പൊലീസ് ഒരുങ്ങുന്നു. ഓൺലൈൻ കേക്ക് വില്പന പോലെയുള്ള ചെറുകിട ബിസിനസുകൾ ചെയ്യുന്നവർക്കെതിരേ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാരെ നിരീക്ഷിക്കാൻ റോയൽ ഒമാൻ പൊലീസ് തയാറാകുന്നത്.
ഫാമിലി വിസയിലെത്തിയിരിക്കുന്നവർക്ക് വീട്ടിലിരുന്നുകൊണ്ട് ഇത്തരം ബിസിനസുകളിൽ ഏർപ്പെടാൻ അവകാശമില്ല എന്നിരിക്കേയാണ് പ്രവാസി ഭാര്യമാർ ഓൺലൈൻ ബിസിനസുകൾ ചെയ്യുന്നത്. ഇത്തരക്കാർക്കെതിരേ ഏതെങ്കിലും തരത്തിൽ പരാതികളുയരുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പിടിയിലായാൽ ജയിൽ ശിക്ഷ, നാടുകടത്തൽ, പിഴ തുടങ്ങിയ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
ലൈസൻസില്ലാതെ ഫാമിലി വിസയിലെത്തിയവർ ഇത്തരം ബിസിനസുകളിൽ ഏർപ്പെടുന്നത് റെസിഡൻസി നിയമത്തിന് എതിരാണ്. ഇത്തരത്തിൽ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്നു തന്നെ അതു നിർത്തലാക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് മെമ്പർ അഹമ്മദ് അൽ ഹൂദി വ്യക്തമാക്കി. ഇത്തരത്തിൽ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായും വൃത്തിഹീനമാണെന്നും ചിലർ ആരോപിക്കുന്നു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരം വ്യവസായം നടത്തുന്നതെന്നും സർക്കാരിലേക്ക് ഇവർ നികുതി നൽകുന്നില്ലെന്നും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ആരോപിക്കുന്നു.