- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചി വിൽപ്പന: ഏഴുആദിവാസികൾ അടക്കം എട്ട് പേർ അറസ്റ്റിൽ; കണ്ടെടുത്തത് ആറുവ്യാജ തോക്കുകൾ; നായാട്ടിന് പുറമേ നിന്നുള്ളവർ ആദിവാസികളെ കരുവാക്കിയോ എന്നും സംശയം; കോതമംഗലം വാരിയം കോളനിയിലെ അനധികൃത വേട്ടയിൽ വനംവകുപ്പും പൊലീസും കൂടുതൽ അന്വേഷണത്തിന്
കോതമംഗലം: ഒന്നരമാസം മുമ്പ് കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചി വിൽപ്പന നടത്തിയ സംഭവുമായി ബന്ധപ്പെട്ട് 7 ആദിവാസികളടക്കം 8 പേരെ വനപാലകർ അറസ്റ്റ് ചെയ്തത്. ആറ് തോട്ട തോക്കുകൾ കണ്ടെടുത്തു. വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ സംഭവത്തിൽ വാരിയം കോളനി നിവാസികളായ ശിവരാമൻ, മനോജ്, തങ്കൻ, പച്ചണൻ എന്നവരെയും ഇവരുടെ പക്കൽ നിന്നും ഇറച്ചി വാങ്ങിയ കല്ലേലിമേട് സ്വദേശി സന്ദീപിനെയും അനധികൃതമായി തോക്കുകൾ സൂക്ഷിച്ച കുറ്റത്തിന് കോളനിവാസികളായ അയ്യൻപിള്ള, രാമൻ, കാശി എന്നിവരെയുമാണ് വനംവകുപ്പധികൃതർ അറസ്റ്റുചെയ്തിട്ടുള്ളത്. റെയിഞ്ചോഫീസർ നിധിൻ പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളനിയിൽ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെടുത്തത്. വ്യാജതോക്കുകൾ നിർമ്മിച്ചു നൽകിയവരെക്കുറിച്ച് ഇവരിൽ നിന്നും വനംവകുപ്പധികൃതർക്ക് സൂചനകൾ ലഭിച്ചതായിട്ടാണ് അറിയുന്നത്. ഇടമലയാർ ആനവേട്ട കേസ്സ് അന്വേഷണത്തിനിടെ പല സ്ഥലങ്ങളിൽ നിന്നായി 20-ലേറെ അനധികൃത തോക്കുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. തുടർന്ന് തോക്ക് നിർമ്മാതാക്കളെ കണ്ടെത്താൻ അന്
കോതമംഗലം: ഒന്നരമാസം മുമ്പ് കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചി വിൽപ്പന നടത്തിയ സംഭവുമായി ബന്ധപ്പെട്ട് 7 ആദിവാസികളടക്കം 8 പേരെ വനപാലകർ അറസ്റ്റ് ചെയ്തത്. ആറ് തോട്ട തോക്കുകൾ കണ്ടെടുത്തു. വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ സംഭവത്തിൽ വാരിയം കോളനി നിവാസികളായ ശിവരാമൻ, മനോജ്, തങ്കൻ, പച്ചണൻ എന്നവരെയും ഇവരുടെ പക്കൽ നിന്നും ഇറച്ചി വാങ്ങിയ കല്ലേലിമേട് സ്വദേശി സന്ദീപിനെയും അനധികൃതമായി തോക്കുകൾ സൂക്ഷിച്ച കുറ്റത്തിന് കോളനിവാസികളായ അയ്യൻപിള്ള, രാമൻ, കാശി എന്നിവരെയുമാണ് വനംവകുപ്പധികൃതർ അറസ്റ്റുചെയ്തിട്ടുള്ളത്.
റെയിഞ്ചോഫീസർ നിധിൻ പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളനിയിൽ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെടുത്തത്. വ്യാജതോക്കുകൾ നിർമ്മിച്ചു നൽകിയവരെക്കുറിച്ച് ഇവരിൽ നിന്നും വനംവകുപ്പധികൃതർക്ക് സൂചനകൾ ലഭിച്ചതായിട്ടാണ് അറിയുന്നത്. ഇടമലയാർ ആനവേട്ട കേസ്സ് അന്വേഷണത്തിനിടെ പല സ്ഥലങ്ങളിൽ നിന്നായി 20-ലേറെ അനധികൃത തോക്കുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. തുടർന്ന് തോക്ക് നിർമ്മാതാക്കളെ കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് ഇത് സംമ്പന്ധിച്ച് യാതൊരുനടപടികളും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത്. പിടിച്ചെടുത്ത തോക്കുകൾ പൊലീസിനെ ഏൽപ്പിക്കുമെന്നും പൊലീസ് തുടരന്വേഷണം നടത്തുമെന്നുമാണ് ഈയവസരത്തിൽ വനംവകുപ്പധികൃതരിൽ ചിലർ മാധ്യപ്രവർത്തകരെ അറിയിച്ചിരുന്നത്. എന്തായാലും ഗൗരവമേറിയ വിഷയമായിരുന്നിട്ടും സർക്കാർ തലത്തിൽ തോക്കുനിർമ്മാതാക്കളെ കണ്ടെത്താൻ കാര്യമായി നീക്കങ്ങളുണ്ടായില്ല എന്നാണ് വാസ്തവം. ഇതിന്റെ അനന്തര ഫലമാണ് വീണ്ടും കള്ളത്തോക്കുകൾ വ്യാപകമായി ലഭിക്കാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ആദിവാസികൾ വിലകൊടുത്ത് തോക്കുവാങ്ങുകയായിരുന്നോ എന്ന കാര്യത്തിൽ പൂർണ്ണവിവരം ഇനിയും പുറത്തുവന്നിട്ടില്ല. പേരിൽ നിന്നായി 6 തോക്കുകൾ കണ്ടെടുത്തു എന്നാണ് വനപാലകർ നൽകുന്ന വിവരം. ഇത്രയും തോക്കുകൾ ഇവർ സൂക്ഷിക്കുന്നതിനുണ്ടായ സാഹചര്യം നിരവധി സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. പിടിയിലായവരെ പുറമേ നിന്നുള്ളവർ വേണ്ട സഹായങ്ങൾ നൽകി നായാട്ടിന് പ്രയോജനപ്പെടുത്തുകയായിരുന്നോ എന്നാണ് പ്രധാന സംശയം. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കുശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവു എന്നാണ് അധികൃതരുടെ നിലപാട്.