- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നിയമ വിരുദ്ധ ജോലിക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കും; എബോള ഭീതി പരത്തിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വിസ നിരോധിക്കാനും മന്ത്രാലയ തീരുമാനം
മനാമ: കുവൈത്ത്, സൗദി എന്നീ രാജ്യത്ത് നടപ്പിലാക്കി വരുന്ന നിയമലംഘകരോടുള്ള സമീപനം ബഹ്‌റിനും നടപ്പിലാക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് നിമയവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണം കുറച്ചു കൊണ്ടു വരുന്നതിനായി എൽ എം ആർ എ സ്വീകരിക്കുന്ന നടപടികൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭാ യോഗം മാർഗ നിർദ്ദേശം നൽകി.ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്
മനാമ: കുവൈത്ത്, സൗദി എന്നീ രാജ്യത്ത് നടപ്പിലാക്കി വരുന്ന നിയമലംഘകരോടുള്ള സമീപനം ബഹ്‌റിനും നടപ്പിലാക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് നിമയവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണം കുറച്ചു കൊണ്ടു വരുന്നതിനായി എൽ എം ആർ എ സ്വീകരിക്കുന്ന നടപടികൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭാ യോഗം മാർഗ നിർദ്ദേശം നൽകി.
ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർധിപ്പിക്കാനാണു നിർദ്ദേശം.കൂടാതെ ലോകത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എബോള വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് മന്ത്രിസഭായോഗം ചർച്ച ചെയ്തു. എബോള വൈറസ് ഭീതി പരത്തിയ ഗയാന, ലൈബീരിയ, സീറാലിയോൺ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് അവസാനിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊറോണ വയറസ് പരത്തുന്നതിൽ ഒട്ടകങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഒട്ടകങ്ങളിൽ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മന്ത്രിസഭ ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകി.