- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ നിയമവുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് പിഴ അടച്ച് വിസ മാറ്റാൻ അനുമതി നല്കി ആഭ്യന്തര മന്ത്രാലയം; ഇഖാമ പരിശോധനയിൽ പിടിയിലായവരിൽ 200 പേർ വിദേശികൾ
കുവൈത്ത് സിറ്റി:കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സുരക്ഷാ പരിശോധനയിൽ പിടിയിലായ വിസാ നിയമവുമായി ബന്ധപ്പെട്ട നിയമ ലംഘകർക്ക് പിഴ അടച്ച് കൊണ്ട് വിസ മാറ്റാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ, വിസ നിയമവുമായി ബന്ധപ്പെട്ട് പിടിയിലായവർ ഒഴികെ മറ്റുള്ളവരെ നാടുകടത്തും.

പുതിയ തീരുമാന പ്രകാരം വിസാ നിയമ ലംഘനത്തിനു പിടിയിലായവർക്ക് കാലാവധി കഴിഞ്ഞ ഓരോ ദിവസത്തിനും 2 ദിനാർ വീതം പിഴ അടച്ചു വിസ പുതുക്കുവാൻ അവസരം ലഭിക്കും. 600 ദിനാർ ആയിരിക്കും പരമാവധി പിഴ സംഖ്യ.നേരത്തെ പിടിയിലാകുന്ന ഇത്തരക്കാരെ ആജീവാനന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടു കടത്തുകയായിരുന്നു ചെയ്തിരുന്നത്
ഒരുവർഷത്തെ അധികതാമസത്തിന് 730 ദിനാർ ആണു നൽകേണ്ടതെങ്കിലും 600 ദിനാർ നൽകിയാൽ മതി. അനധികൃതതാമസക്കാർക്ക് നാടുവിട്ടുപോകുന്നതിനോ താമസാനുമതി നിയമവിധേയമാക്കുന്നതിനോ സൗകര്യം നൽകുന്ന പൊതുമാപ്പ് ഏർപ്പെടുത്താനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ആദിൽ അൽ ഹഷാഷ് വ്യക്തമാക്കി.
എന്നാൽ ഇതിനിടയിൽ കഴിഞ്ഞ ദിവസം നടന്ന ഇഖാമ പരിശോധനയിൽ 200 ഓളം വിദേശികൾ പിടിയിലായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജെലീബ് അൽ ശുയൂഖ് ഭാഗത്താണ് പരിശോധന നടന്നത്.
അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. ഇന്ത്യക്കാർ ഉൾപ്പെടെ 193 വിദേശികളാണ് അറസ്റ്റിലായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ, അയൽ പ്രദേശമായ ഹസാവി, ഫർവാനിയ എന്നിവിടങ്ങളിൽ ആയിരുന്നു റെയിഡ്. താമസ രേഖകളിലാത്തവരും വഴിവാണിഭത്തിലേർപ്പെട്ടവരുമാണ് പിടിയിലായത്.