- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നല്കിയാൽ കർശന നടപടി; വിസയിലുള്ള സ്പോൺസറുടെ കീഴില്ലാതെ ജോലിചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന
മനാമ: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നല്കിയാൽ കർശന നടപടിയുമായി ഇമ്മിഗ്രേഷൻ അധികൃതർ രംഗത്ത്. സ്പോൺസറിൽ നിന്ന് ഒളിച്ചോടി റൺഎവേ ആയി എൽ.എം.ആർ.ഏ. മുദ്ര കുത്തിയവരിൽ നല്ലൊരു ശതമാനം പേർ താഴിൽവിസയിലേക്ക് മാറിയിട്ടുണ്ട്. ബാക്കിയുള്ളവർ റെസിഡൻസ് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുകയാണെന്നാണ് വിവരം. ഇത്തരക്കാരെ പിടികൂടാനാണ് അധികൃതരുടെ തീരുമാനം. കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റും പരിശോധന നടത്തി നിയമലംഘകരെ കണ്ടെത്തും. കൂടാതെ ഫ്രീവിസക്കാരെയും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ തൊഴിലാളികളെയും ജോലിക്കു വെക്കുന്നവർക്കെതിരേയും കർശന നടപടിയുണ്ടാകും. ഫ്രീ വിസക്കാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളെകരിമ്പട്ടികയിൽപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. അനധികൃതമായി ജോലി എടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും വിവരമറിയിക്കണമെന്ന് നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്യുവാൻ ബഹ്റൈനിലെ നിയമം അനുവദിക്കുന്നില്ല. വിസയുള്ളവരാണെങ്കിലും അതേ സ്പോൺസർമാരുടെ കീഴിലല്ല ജോലി
മനാമ: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നല്കിയാൽ കർശന നടപടിയുമായി ഇമ്മിഗ്രേഷൻ അധികൃതർ രംഗത്ത്. സ്പോൺസറിൽ നിന്ന് ഒളിച്ചോടി റൺഎവേ ആയി എൽ.എം.ആർ.ഏ. മുദ്ര കുത്തിയവരിൽ നല്ലൊരു ശതമാനം പേർ താഴിൽവിസയിലേക്ക് മാറിയിട്ടുണ്ട്. ബാക്കിയുള്ളവർ റെസിഡൻസ് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുകയാണെന്നാണ് വിവരം. ഇത്തരക്കാരെ പിടികൂടാനാണ് അധികൃതരുടെ തീരുമാനം. കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റും പരിശോധന നടത്തി നിയമലംഘകരെ കണ്ടെത്തും.
കൂടാതെ ഫ്രീവിസക്കാരെയും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ തൊഴിലാളികളെയും ജോലിക്കു വെക്കുന്നവർക്കെതിരേയും കർശന നടപടിയുണ്ടാകും. ഫ്രീ വിസക്കാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളെകരിമ്പട്ടികയിൽപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
അനധികൃതമായി ജോലി എടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും വിവരമറിയിക്കണമെന്ന് നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.
നിയമവിരുദ്ധമായി ജോലി ചെയ്യുവാൻ ബഹ്റൈനിലെ നിയമം അനുവദിക്കുന്നില്ല. വിസയുള്ളവരാണെങ്കിലും അതേ സ്പോൺസർമാരുടെ കീഴിലല്ല ജോലി ചെയ്യുന്നതെന്നും ഇവർക്കെതിരെ പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇവരിലേറെപ്പേർക്ക് സ്പോൺസറുമായി തൊഴിൽകരാറുമുണ്ട്. സ്പോൺസറുടെ സ്വകാര്യ ജോലികൾക്കായി ഇവരെ ഉപയോഗിക്കുകയും ബാക്കിയുള്ള സമയം ഇവരെ പുറത്തു ജോലി ചെയ്യാൻ ്അനുവദിക്കുകയുമാണ്, ഇത് നിയമവിരുദ്ധമാണ്.