മനാമ : സൗദി സ്വദേശിയെന്ന പേരിൽ ബഹ്‌റിൻ ലൈസൻസ് എടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ. പിടിയിലായ ഇന്ത്യക്കാരന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിയുന്നതോടെ ഇയാളെ നാട് കടത്തുമെന്ന് അധികൃതർ അറിയിച്ചു.

28കാരനായ ഇയാൾ താൻ സൗദി സ്വദേശിയാണെന്നും, തന്റെ പക്കൽ സൗദി ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്നും കാണിച്ചാണ് ബഹ്‌റിനിൽ ലൈസൻസ് സംഘടിപ്പിക്കുവാൻ ശ്രമം നടത്തിയത്. ഇതിനായി വ്യാജ രേഖകൾ ചമച്ച് ജനറൽ ഡയറക്ടറേറ്റിൽ അപേക്ഷയും സമർപ്പിച്ചു.

പിന്നീട് ബഹ്‌റിൻ ലൈസൻസ് അനുവദിക്കുകയും അത് ഇയാൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ പിന്നീട് സൗദി അധികൃതരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ഇയാൾ പിടിക്കപ്പെടുക യായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ കൈവശമുള്ളത് വ്യാജ ലൈസൻസ് ആണെന്ന് തെളിഞ്ഞു.