- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി വിദേശമദ്യം വിറ്റു; കോതമംഗലത്ത് ഒരാൾ അറസ്റ്റിൽ
കോതമംഗലം: അനധികൃതമായി വിദേശ മദ്യം വിൽപ്പന നടത്തിയ കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കൽ വീട്ടിൽ രാജനെ (60) പോത്താനിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒൻപതു ലിറ്റർ വിദേശമദ്യവും, ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും, കൈവശമുണ്ടായിരുന്ന രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പോത്താനിക്കാട് പൊലീസ് ഇൻസ്‌പെക്ടർ നോബിൾ മാനുവൽ, സബ് ഇൻസ്‌പെക്ടർ ശശി എൻ.പി, എ,എസ്‌ഐ അഷ്‌റഫ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സലിം, സിവിൽ പൊലീസ് ഓഫീസർ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഊന്നുകൽ, കുട്ടമ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലും കോതമംഗലം എക്‌സൈസ് ഓഫീസിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു