- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് കേന്ദ്രീകരിച്ചു അനധികൃത മദ്യവിൽപ്പന: ഒരാൾ അറസ്റ്റിൽ; വൻ മദ്യശേഖരം പിടികൂടി
ചേരാനെല്ലൂർ: വീട് കേന്ദ്രീകരിച്ച് സമാന്തര ബിവറേജ് ഷോപ്പ് നടത്തി വന്നയാൾ എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ചേരാനെല്ലൂർ ഇടയക്കുന്നം സ്വദേശി നെടിയത്തറ വീട്ടിൽ ബൈജു (42) എന്നയാളെയാണ് ഇൻസ്‌പെക്ടർ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 136 കുപ്പികളിലായി 68 ലിറ്റർ മദ്യം പിടിച്ചെടുത്തു.
ചേരാനെല്ലൂർ, ഇടയക്കുന്നം ഭാഗങ്ങളിൽ വൻതോതിൽ മദ്യം ശേഖരിച്ച് വച്ച് വിൽപ്പന നടത്തുണ്ടെന്ന് എറണാകുളം റേഞ്ച് ഷാഡോ ടീം അംഗങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചേരാനെല്ലൂർ പാത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള ഇയാളുടെ വീട്ടിൽ നിന്ന് വൻ മദ്യ ശേഖരം കണ്ടെത്തിയത്.
ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ആവശ്യക്കാരെന്ന വ്യാജേന ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം മദ്യവിൽപ്പന നടത്തിയ ഇടപ്പള്ളി സ്വദേശിയെ 42 ലിറ്റർ മദ്യവുമായി എറണാകുളം റേഞ്ച് ഷാഡോ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇൻസ്‌പെക്ടറെ കൂടാതെ അസ്സി. ഇൻസ്‌പെക്ടർ രാമ പ്രസാദ്, പ്രിവന്റീവ് ഓഫീസർ ഋഷികേഷൻ, ഷാഡോ ടീംമംഗങ്ങളായ എൻ.ജി. അജിത് കുമാർ, എൻ.ഡി. ടോമി, സിവിൽ എക്‌സൈസ് ഓഫീസർ ജിതീഷ് , ജോമോൻ , അനീഷ്, യേശുദാസ് , പ്രമിത എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.