- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് നിരോധനവും കോടതി ഉത്തരവും കാറ്റിൽപ്പറത്തി അനധികൃത മണ്ണെടുപ്പ്; കുന്നിടിച്ചു നിരത്തി മണ്ണെടുക്കുന്നത് വ്യവസായ പാർക്കിന്റെ പ്ലോട്ട് തിരിക്കാൻ പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിൽ; പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്
കോതമംഗലം: പഞ്ചായത്ത് നിരോധനവും കോടതി ഉത്തരവും കാറ്റിൽപ്പറത്തി, സിപിഎമ്മും യുഡിഎഫും കൊടി നാട്ടിയ ഭൂമിയിൽ നിന്നും അനധികൃത മണ്ണെടുപ്പ്. പൊലീസ് വാഹനങ്ങൾ പിടിച്ചെടുത്തു. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന മേതല കോട്ടച്ചിറ ഭാഗത്ത് 36 ഏക്കർ വിസ്തൃതിയുള്ള കോച്ചേരിത്തോട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തുനിന്നാണ് കഴിഞ്ഞ ഒരു മാസത്തോളമായി മണ്ണെടുപ്പ് നടന്നിരുന്നത്.
വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുവേണ്ടി പ്രാരംഭ പ്രവർത്തനങ്ങൾക്കായി പ്ലോട്ട് തിരിക്കാൻ പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ മറവിലാണ് കുന്നും മലയും ഇടിച്ചു നിരത്തി പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന തരത്തിൽ മണ്ണെടുക്കൽ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. സംഭവത്തിൽ ഐക്യ ജനാധിപത്യ മുന്നണി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ വിവാദ ഭൂമിയിൽ കൊടികുത്തി പ്രതിഷേധിക്കുകയും പഞ്ചായത്തിന് മുന്നിൽ സമരം സംഘടിപ്പിക്കുകയും ചെയ്തിരിന്നു.
പ്രതിഷേധം ശക്തമായതോടെ പ്ലോട്ട് തിരിക്കാൻ നൽകിയ പെർമിറ്റ് റദ്ദുചെയ്യയ്തു. പിന്നാലെ ഉടമകൾക്ക് പഞ്ചായത്ത് സ്റ്റാപ്പ് മെമ്മൊ നൽകി.സ്റ്റോപ്പ് മെമ്മൊ നൽകിയതിന് ശേഷവും വ്യാപകമായ മണ്ണെടുക്കൽ തുടർന്നതോടെ സി പി എമ്മും സമര പരിപാടികളുമായി രംഗത്ത് എത്തി.മണ്ണെടുത്തിരുന്ന ഭൂമിയിൽ പാർട്ടി കൊടിനാട്ടി സമര പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ ഭൂമിയിൽ നിന്നും മണ്ണ് കടത്തുന്നതായി രഹസ്യവിവരം കിട്ടിയ പൊലീസ് ഇന്നലെ ഇവിടെ എത്തുകയും വാഹനമങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നുപൊലീസ് സംഘം ഇവിടെ എത്തുമ്പോൾ ഹിറ്റാച്ചിയും ജെ സി ബിയും ഉപയോഗിച്ച് മണ്ണെടുക്കുന്നുണ്ടായിരുന്നു.
ഈ സമയം നാട്ടുകാർ ഇവിടെ എത്തി വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു. തുടർന്ന് റവന്യൂവകുപ്പ് അധികൃതരെ വിവരം അറിയിച്ച് പൊലീസ് കേസ് നടപകളിലേയ്ക്ക് കടക്കുകയായിരുന്നു. ഇന്ന് കോതമംഗലം പൊലീസ് ഇവിടെയുണ്ടായിരുന്ന രണ്ട് ഹിറ്റാച്ചിയും, രണ്ട് ടിപ്പറും, ഒരു ജെ സി ബി യും കസ്റ്റഡിയിൽ എടുത്തു. നിലവിൽ മൂവ്വാറ്റുപുഴ ഇലാഹിയ കോളേജ്ട്രസ്റ്റിന്റെ അധീനതയിലാണ് ഈ ഭൂമി.
ഇതിലെ തരിശായി കിടക്കുന്ന 5 ഏക്കർ 90 സെന്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതാണ്.ഇവിടെ ഒരു വിധത്തിലുമുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് വിലക്കിക്കൊണ്ട് റവന്യൂ അധികൃതർ ബന്ധപ്പെട്ട ട്രസ്റ്റിന് നോട്ടീസ് നൽകിയിട്ടുള്ളതാണ്.ഇത് മറികടന്നാണ് റവന്യൂ വകുപ്പിനോട് പോലും റിപ്പോർട്ട് വാങ്ങാതെ പഞ്ചായത്ത് പ്ലോട്ട് തിരിക്കാൻ പെർമിറ്റ് നൽകിതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
റവന്യൂ അധികൃതരുടെ വിലക്ക് മറികടന്നാണ് 100 മീറ്റർ ഉയരമുള്ള മല ഇടിച്ച് മണ്ണെടുക്കൽ തുടർന്നത്.കുന്നിടിച്ച് മണ്ണെടുത്താൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തുവകകളും അപകടത്തിലാകും. കാലവർഷം വരാനിരിക്കെ കുന്നിടിക്കൽ മൂലം പ്രദേശത്ത് വലിയ പാരിസ്ഥിതീക പ്രശനങ്ങൾ ഉണ്ടാവുമെന്നും ഇത് സമീപവാസികളെ ബാധിക്കുമെന്നും ഇലാഹിയട്രസ്റ്റിന്റേത് ദുരൂഹമായ നീക്കമാണെന്നും യുഡി എഫ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി ആരോപിച്ചു.
മറുനാടന് മലയാളി ലേഖകന്.