- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
നാല് ലക്ഷം
കണ്ണുർ: കാസർകോട് - കണ്ണൂർ ജില്ലാ അതിർത്തിയായ കാലിക്കടവ്-ആണൂരിൽ വാഹന പരിശോധനക്കിടെ നാല് ലക്ഷത്തിലധികം രൂപ പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 4,30,500 രൂപയാണ് പയ്യന്നൂർ പൊലീസ് പിടികൂടികൂടിയത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരിൽ നിന്നാണ് പണം കണ്ടെടുത്തത്.
എസ്.എച്ച്.ഒ എം.സി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിർത്തിയിൽ കർശന വാഹന പരിശോധന നടത്തിവരുന്നത്. ലോക്ഡൗൺ ആരംഭിച്ചതു മുതൽ പയ്യന്നൂർ പൊലീസ് ജില്ലാ അതിർത്തിയിൽ കർശന വാഹ പരിശോധന നടത്തിവരികയായിരുന്നു.
Next Story

