- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാൻ തുടങ്ങിയത് അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ; മലയിടിച്ച് കാട്ടരുവിയിൽ തടയണ കെട്ടിയത് 2015ൽ; ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കൽ നാൾ വഴികൾ ഇങ്ങനെ
മലപ്പുറം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഭാര്യാ പിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാൻ തുടങ്ങിയത് അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ. ചീങ്കണ്ണിപ്പാലിയിൽ സമുദ്രനിരപ്പിൽ നിന്നും 2600 അടി ഉയരത്തിൽ മലയിടിച്ച് കാട്ടരുവി തടഞ്ഞ് പി.വി അൻവർ അനധികൃതമായി തടയണ കെട്ടിയത് 2015ലാണ്. ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കൽ നാൾ വഴികൾ ഇങ്ങിനെയാണ്.
-ചീങ്കണ്ണിപ്പാലിയിൽ സമുദ്രനിരപ്പിൽ നിന്നും 2600 അടി ഉയരത്തിൽ മലയിടിച്ച് കാട്ടരുവി തടഞ്ഞ് പി.വി അൻവർ 2015ൽ അനധികൃതമായി തടയണകെട്ടി
-നിയമവിരുദ്ധമായ തടയണപൊളിക്കാൻ 2015 സെപ്റ്റംബർ 7ന് മലപ്പുറം കളക്ടർ ഉത്തരവിട്ടു.
-പി.വി അൻവർ വിലക്കുവാങ്ങാൻ കരാർ എഴുതിയ തടയണ ഉൾപ്പെടുന്ന 8 ഏക്കർ ഭൂമി രണ്ടാം ഭാര്യയുടെ പിതാവ് സി.കെ അബ്ദുൽലത്തീഫിന്റെ പേരിലേക്കു മാറ്റി.
- 2016 മെയ് 19ന് അൻവർ നിലമ്പൂരിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.
-ചീങ്കണ്ണിയിലെ തടയണഉൾപ്പെടുന്ന സ്ഥലത്ത് റസ്റ്റോറന്റ്, ലോഡ്ജ് കെട്ടിടം പണിയാൻ സി.കെ അബ്ദുൽലത്തീഫ് 2017 മാർച്ച് 10ന് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും ബിൽഡിങ് പെർമിറ്റ് നേടി.
-തടയണക്ക് കുറുകെ യാതൊരു അനുമതിയുമില്ലാതെ റോപ് വെ പണിതു.
-റസ്റ്റോറന്റ് പണിയാനുള്ള അനുമതിയുടെ മറവിൽ റോപ് വെ പണിയുന്നതായി കാണിച്ച് 2017 മെയ് 18ന് നിലമ്പൂർ സ്വദേശി എംപി വിനോദ് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
-നിയമവിരുദ്ധമായി പണിത റോപ് വെക്കെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാഞ്ഞതോടെ ഇക്കാര്യം ചൂണ്ടികാട്ടി 2017 ഓഗസ്റ്റ് 3ന് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.
- 2017 ഓഗസ്റ്റ് 3ന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് പരാതി നൽകി.
-അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ സി.കെ അബ്ദുൽലത്തീഫിന് നോട്ടീസ് നൽകിയതായി 2017- ഓഗസ്റ്റ് 8ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനെ അറിയിച്ചു.
-റോപ് വെ പൊളിക്കാൻ പഞ്ചായത്ത് നടപടിയെടുക്കാത്തതിനെ തുടർന്ന് റോപ് പൊളിക്കാൻ നടപടിയാവശ്യപ്പെട്ട് 2018 മെയ് 18ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നൽകി.
-റോപ് വെ അടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30തിന് റിപ്പോർട്ട് ചെയ്യാൻ 2019 സെപ്റ്റംബർ 22ന് ഓംബുഡ്സ്മാൻ ഉത്തരവ് .
- റോപ് വെ പൊളിക്കാനുള്ള ഉത്തരവ് കൈമാറാൻ എംഎൽഎയുടെ ഭാര്യാപിതാവിന്റെ മേൽവിലാസം അറിയില്ലെന്ന് പഞ്ചായത്തിന്റെ വിശദീകരണം. ഉത്തരവ് പാലിക്കാഞ്ഞതോടെ ഇനി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്സ്മാൻ 2019 നവംബർ 30ന് താക്കീത് നൽകി. റോപ് വെ പൊളിച്ച് ജനുവരി 25ന് റിപ്പോർട്ട് ചെയ്യാനും ഉത്തരവിട്ടു.
-2021 ജനുവരി 20തിന് റോപ് വെ പൊളിക്കാൻ കരാറുകാരന് ടെൻഡർ നൽകിയതായും ഒരു മാസത്തിനകം പൊളിച്ചുനീക്കാമെന്നും പഞ്ചായത്തിന്റെ റിപ്പോർട്ട്. രണ്ട് മാസത്തിനകം പൊളിച്ചുനീക്കി മാർച്ച് 31 റിപ്പോർട്ട് ചെയ്യണമെന്ന് ഓംബുഡ്സ്മാന്റെ അന്തിമ ഉത്തരവ്.
-തടയണ അടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ചുമതലയെന്ന് ഓംബുഡ്സ്മാൻ.
-10-2-2022ന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും തൊഴിലാളികളുമെത്തി പൊളിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
-11-2-2022ന് തടയണക്ക് മറുകരയിലുള്ള റോപ് വെയുടെ രണ്ട് തൂണുകളിൽ ഒന്ന് പൊളിച്ച് തുടങ്ങി.
പി.വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഇന്നാണ് പൊളിച്ചുതുടങ്ങിയത്. റോപ് വേയാണ് ആദ്യം പൊളിക്കുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പൊളിക്കൽ നടപടി പത്ത് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നിർമ്മാണം പൊളിക്കുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കൽ നടപടി. രാവിലെ 10 മണിക്ക് ശേഷം പൊളിക്കൽ നടപടികൾ ആരംഭിക്കുകയായിരുന്നു.
നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാൻ ഒക്ടോബർ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയിരുന്നു. 15 ദിവസത്തിനകം റോപ്വെ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന് നോട്ടിസ് നൽകിയത്. റോപ്വെ പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂർ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയിൽ പറയുന്നത്.
അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നവംബർ മുപ്പതിന് റിപ്പോർട്ട് ചെയ്യണമെന്ന ഓംബുഡ്സ്മാൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ പഞ്ചായത്ത് ചെലവിൽ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാൻ തുടങ്ങിയത്.
റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കൽ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂർ സ്വദേശി എംപി വിനോദ് നടത്തിയ അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്