- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മനാമയിൽ വ്യാജന്മാർ വിലസുന്നു; വ്യാജ ഇലക്ട്രോണിക് സാധനങ്ങളുടെയും ഫോണുകളുടെയും വില്പന തകൃതി; വിലക്കുറവിൽ വീണ് തട്ടിപ്പിനിരയാകുന്നവരിലധികവും പ്രവാസികൾ
മനാമ; മനാമയിലെ തെരുവോരങ്ങളും, പൊതുസ്ഥലങ്ങളിലും തട്ടിപ്പുകാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കുടുംബവുമൊത്ത് ഷോപ്പിങിനിറങ്ങുന്നവരെ കാത്ത് മോഹന വാഗ്ദാനങ്ങളുമായി തട്ടിപ്പുകാർ വിലസുകയാണെന്നാണ് റിപ്പോർട്ട്. ഇത്തരം തട്ടിപ്പുകളിൽ വീണ് അബദ്ധം പിണയുന്നവരിലധികം പ്രവാസികളാണെന്നാണ് മറ്റൊരു കാര്യം. കാഴ്‌ച്ചയിൽ ഒറിജിനൽ പോലെ തോന്നിക
മനാമ; മനാമയിലെ തെരുവോരങ്ങളും, പൊതുസ്ഥലങ്ങളിലും തട്ടിപ്പുകാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കുടുംബവുമൊത്ത് ഷോപ്പിങിനിറങ്ങുന്നവരെ കാത്ത് മോഹന വാഗ്ദാനങ്ങളുമായി തട്ടിപ്പുകാർ വിലസുകയാണെന്നാണ് റിപ്പോർട്ട്. ഇത്തരം തട്ടിപ്പുകളിൽ വീണ് അബദ്ധം പിണയുന്നവരിലധികം പ്രവാസികളാണെന്നാണ് മറ്റൊരു കാര്യം.
കാഴ്‌ച്ചയിൽ ഒറിജിനൽ പോലെ തോന്നിക്കുന്ന മൊബൈലുകളും ഭംഗിയുള്ള സാധനങ്ങളുമായാണ് വ്യാജന്മാർ എത്തുക. മൊബൈലാണ് ഇത്തരം വ്യാജന്മാരുടെ പ്രധാനം ഐറ്റം. വളരെ വില കുറച്ച് തരാമമെന്ന വാക്കോടെ സമീപിക്കുന്നതോടെ ആരും തട്ടിപ്പിൽ വീണ് പോവുകയാണ് പതിവ്. തട്ടിപ്പിനരയായവർക്ക് ഇത് മനസിലാകാനവട്ടെ ഉപയോഗിച്ച് രണ്ട് ദിവസമെങ്കിലും കഴിയേണ്ടിയും വരുന്നു.
സഹതാപത്തിന്റെ പേരിലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിലസുന്നുണ്ട്. കൈയിലുള്ള പണം തീർന്നതിനാൽ കൈയിലുള്ള വിലകൂടിയ ഫോൺ വില്ക്കുകയാണെന്ന സാഹതാപ വാക്കുകളും ഇത്തരം ത്ട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കാറുണ്ട്. വിലകൂടിയ വാച്ചുകൾ, ഐ ഫോണുകൾ, ടാബ് ലറ്റ് എന്നിവയുടെ വ്യാജൻ സെറ്റുകളാണ് വിലക്കുന്നവയിൽ അധികം.
ഇത്തരം വില്ക്കുന്ന സാധനങ്ങൾ മോഷണ വസ്തുക്കളാണെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ അനധികൃതമായി വില്പന നടത്തുന്നവരിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങുന്നവർ ജാഗ്രത പുലർത്തേണ്ടതാവശ്യമാണ്. സാധാരണക്കാരായ നിരവധി തൊഴിലാളികൾ ഇത്തരം ചതിയിൽപ്പെടുന്നത് സാധാരണമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വ്യാജന്മാരുടെ പിടിയിൽപ്പെട്ട് കീശ കാലിയാക്കാതെ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നുണ്ട്.