നധികൃത സാറ്റലൈറ്റ് ടെലിവിഷൻ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം രംഗത്ത്. ഇത്തരം സേവനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും പ്രവർത്തനക്ഷമമാക്കുന്നതും കാണുന്നതും അറ്റകുറ്റ പണി നട്ത്തുന്നതും നിയമലംഘനമാണ്. ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.

അംഗീകൃത ടി.വി ചാനൽ ദാതാവ് പരാതിപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ചില പ്രവാസികളും ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന സാറ്റലൈറ്റ് ടെലിവിഷൻ റിസീവറുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ നിയമവിരുദ്ധ വിഭാഗങ്ങളിൽ പെടുന്നവയാണ്. പണമീടാക്കി ഇത്തരം സേവനങ്ങൾ നൽകുന്ന ഏജന്റുമാരും കുറ്റക്കാരാണ്.

കോപ്പിറൈറ്റ് ആൻഡ് നെയ്ബറിങ് അവകാശന സംരക്ഷണ നിയമപ്രകാരമാണ് ഇത്തരം ഏജന്റുമാർക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയുള്ളത്. ഒമാനിൽ രജിസ്റ്റർ ചെയ്ത ബ്രാന്റുകളുടെ സാമ്പത്തികവും ധാർമികവുമായ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ട് റോയൽ ഡിക്രി 65/2008 പ്രകാരമാണ് ഈ നിയമം നിലവിൽ വന്നത്.