മനാമ : അനധികൃതമായി രാജ്യത്ത് ടാക്‌സി ഓടിച്ചു വന്നിരുന്ന 881 ടാക്‌സി ഡ്രൈവർമാർ അറസ്റ്റിലായി. ട്രാഫിക് ഓപറേഷൻസ് ആൻഡ് കൺട്രോൾ ഓഫ് ദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു.

അറസ്റ്റിലായവരുടെ മേൽ നിയമ നടപടികൾ സ്വീകരിച്ചതായും ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാനായി ശക്തമായ നീരീക്ഷണം എല്ലാ ഭാഗങ്ങളിലും ആരംഭിക്കുമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.നിയമ ലംഘനങ്ങൾ തടയുന്നതിനും ട്രാഫിക്ക് സുരക്ഷ ശക്തിപ്പെടുത്തുന്ന തിനുമായി ക്യാമ്പയിനിങ് നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു