രാജ്യത്ത് അനധികൃത ടാക്‌സിക്കാരെ പിടികൂടാൻ പരിശോധന ഊർജ്ജിതമായി നടക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ 186ഓളം ടാക്‌സി ഡ്രൈവർമാർ അറസ്റ്റിലായതായി ട്രാഫിക് വിഭാഗം അറിയിച്ചു.ലൈസെൻസ് ഇല്ലാതെ തങ്ങളുടെ സ്വകാര്യ കാറുകൾ ടാക്‌സികളാക്കിയതിനാണ് ഇവരിൽ ഭൂരിഭാഗം പേരും അറസ്റ്റിലായത്.

കുറ്റക്കാരെന്ന് തെളിഞ്ഞാൽ, ബഹ്‌റൈൻ സ്വദേശികൾ അല്ലാത്ത ഡ്രൈവർമാർ പിഴയും ജയിൽ ശിക്ഷയും നാടുകടത്തലും നേരിടേണ്ടിവരും. ഫെബ്രുവരി 22 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇവർ അറസ്റ്റിലായത്.

രജിസ്റ്റർ ചെയ്ത ബഹ്‌റൈനി ടാക്‌സി ഡ്രൈവർമാരുടെ ഉപജീവനത്തിന് ഹാനികരമാകുന്ന ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഗതാഗത വകുപ്പ് പരിശോധനകൾ തുടരുകയാണെന്ന് ദറാജ് പറഞ്ഞു. അനധികൃത ടാക്‌സി ഡ്രൈവർമാരുമായി സഹകരിക്കരുതെന്ന് പൊതുജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.