- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഴൽ ഫോൺ' വിളികൾക്ക് രേഖകൾ ഉണ്ടാകില്ലെന്നതിനാൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയേറെ; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കുമ്പോൾ വിശദമായ പരിശോധന വരും; കോഴിക്കോട് രഹസ്യമായി പ്രവർത്തിച്ചത് എട്ട് സമാന്തര എക്സ്ചേഞ്ചുകൾ എന്നതും ഗൗരവം വർധിപ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോട് നഗരരത്തിൽ രഹസ്യമായി പ്രവർത്തിച്ചുവന്ന എട്ട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമയി. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന നടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ രഹസ്യവിവരം അനുസരിച്ചായിരുന്നു പരിശോധന. ചിന്താവളപ്പിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി ജുറൈസിനെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിന്താവളപ്പിൽ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒറ്റമുറിയിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പരിശോധന നടത്തി നടത്തിപ്പുകാരനെ പിടികൂടിയത്. മറ്റു കേന്ദ്രങ്ങളിൽ രാത്രി വൈകിയും പരിശോധന തുടർന്നു.
വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോൺ കോളുകൾ എത്തിക്കുകയാണ് 'കുഴൽ ഫോൺ' എന്നു വിളിപ്പേരുള്ള സമാന്തര ടെലിഫോൺ എക്സേഞ്ചുകൾ ചെയ്യുന്നത്. വിദേശത്തു നിന്നു വരുന്ന കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ച് മുഖേന ചെയ്യുന്നത്. ഒരേസമയം 32 സിം കാർഡുകൾ പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങൾ ഈ കേന്ദ്രങ്ങളിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
കൊളത്തറ സ്വദേശി ജുറൈസാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം എത്തിച്ചുവെന്നാണ് വിവരം.കെട്ടിടങ്ങളിൽ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും. ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെട്ടിട ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ വെള്ളിമാട് കുന്നിൽ വാടകക്കെടുത്തത്. കേബിൾനെറ്റ് വർക്കാനെന്ന പേരിലായിരുന്നു കടയെടുത്തത്.
കടയിൽ ആഴ്ചയിലൊരിക്കൽ മാത്രമെ വരാറുള്ളൂവെന്നും കെട്ടിട ഉടമകൾ പറയുന്നുണ്ട്. അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മുറികൾ വാടകക്കെടുത്തത്. ഇയാളുടെ പ്രവർത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകൾക്ക് പോലും വ്യക്തമായ വിവരമില്ല. കടയിൽ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കുറഞ്ഞ നിരക്കിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഫോൺ ചെയ്യാനാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നത്. ഫോൺ വിളി രേഖകൾ ഉണ്ടാവില്ലെന്നതിനാൽ ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളായാണ് ഫോണിൽ കാണിക്കുക. മൊബൈൽ ഫോൺ സർവീസ് പ്രൊവൈഡർമാർക്കും വൻനഷ്ടമുണ്ടാകും.
എന്നാൽ സർവീസ് പ്രൊവൈഡർമാർ പരാതി നൽകാത്തത് ഇത്തരം സംഭവങ്ങളിൽ പ്രതികൾക്ക് സഹായമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വെള്ളിപറമ്പിലെ വാടകക്കെടിട്ടത്തിൽ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സമാന്തര ടെലിഫോൺ എക്സേഞ്ചിന്റേത് ആണോയെന്നു പൊലീസ് പരിശോധിക്കുന്ന.
സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഐ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഐ.ബി വൃത്തങ്ങൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ