- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ 68 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു; റെയ്ഡ് തുടരുമെന്ന് അധികൃതർ
മാനവ വിഭവ ശേഷി വകുപ്പും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടത്തിയ റെയിഡിൽ 68 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ജലീബ് അൽ-ഷുയൂഖിലെ വർക്ക് സൈറ്റുകളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ ക്ഷേമ വകുപ്പും തൊഴിൽ മന്ത്രാലയവും നൽകിയ ഉത്തരവ് അനുസരിച്ചാണ് റെയ്ഡ് നടത്തിയതെന്ന് മാനവ വിഭവ ശേഷി വകുപ്പ് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ വ്യക്തമാക്കി. ലേബർ മാർക്കറ്റിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മുൻപ് നടത്തിയ റെയ്ഡുകളുടെ തുടർച്ചയായി ഈ റെയ്ഡ് നടത്തിയത്. റെസിഡൻഷ്യൽ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. അനധികൃത തൊഴിലാളികളെ പൂർണമായും ഒഴിവാക്കുന്നതിനായി റെയ്ഡ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മാനവ വിഭവ ശേഷി മന്ത്രാലയം നടത്തിയ ക്യാമ്പയിനിൽ തൊഴിലാളികൾ തൊഴിൽ നിയമത്തെ ബഹുമാനിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജോയിന്റ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ദാഫി, ബ്രിഗേഡിയർ ജനറൽ തുടങ്ങി ഉദ്യോഗസ്ഥരുടേയും 14 ഇൻസ്‌പെക്ടർമാരുടേയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
മാനവ വിഭവ ശേഷി വകുപ്പും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടത്തിയ റെയിഡിൽ 68 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ജലീബ് അൽ-ഷുയൂഖിലെ വർക്ക് സൈറ്റുകളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തത്.
സാമൂഹ്യ ക്ഷേമ വകുപ്പും തൊഴിൽ മന്ത്രാലയവും നൽകിയ ഉത്തരവ് അനുസരിച്ചാണ് റെയ്ഡ് നടത്തിയതെന്ന് മാനവ വിഭവ ശേഷി വകുപ്പ് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ വ്യക്തമാക്കി.
ലേബർ മാർക്കറ്റിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മുൻപ് നടത്തിയ റെയ്ഡുകളുടെ തുടർച്ചയായി ഈ റെയ്ഡ് നടത്തിയത്. റെസിഡൻഷ്യൽ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. അനധികൃത തൊഴിലാളികളെ പൂർണമായും ഒഴിവാക്കുന്നതിനായി റെയ്ഡ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മാനവ വിഭവ ശേഷി മന്ത്രാലയം നടത്തിയ ക്യാമ്പയിനിൽ തൊഴിലാളികൾ തൊഴിൽ നിയമത്തെ ബഹുമാനിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജോയിന്റ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ദാഫി, ബ്രിഗേഡിയർ ജനറൽ തുടങ്ങി ഉദ്യോഗസ്ഥരുടേയും 14 ഇൻസ്‌പെക്ടർമാരുടേയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.