- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ അനധികൃത താമസക്കാരെ ജോലിക്ക് നിർത്തിയാൽ കനത്ത പിഴ; മുന്നറിയിപ്പ് അവഗണിച്ച് തൊഴിൽ നല്കിയാൽ മൂന്ന് വർഷം തടവും 10,000 ദിനാർ പിഴയും
കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ കർശന നടപടി. മാനവശേഷി വകുപ്പാണ് തൊഴിലുടമകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത് . മുന്നറിയിപ്പ് അവഗണിച്ചാൽ പതിനായിരം ദിനാർ വരെ പിഴയൊടുക്കേണ്ടിവരുമെന്നും മാൻപവർ അഥോറിറ്റി വ്യക്തമാക്കി. അനധികൃത താമസക്കാരെയും സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയെത്തിയവരെയും ജോലിക്ക് വക്കുന്നവർക്കാണ് നടപടി നേരിടേണ്ടി വരുക. മൂന്നുവർഷം വരെ തടവും 2,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയുമാണ് അനധികൃത താമസക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമകൾക്കുള്ള ശിക്ഷ. സാഹചര്യങ്ങൾക്കനുസരിച്ച്? തടവും പിഴയും ഒരുമിച്ചും ലഭിച്ചേക്കും.
കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ കർശന നടപടി. മാനവശേഷി വകുപ്പാണ് തൊഴിലുടമകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത് . മുന്നറിയിപ്പ് അവഗണിച്ചാൽ പതിനായിരം ദിനാർ വരെ പിഴയൊടുക്കേണ്ടിവരുമെന്നും മാൻപവർ അഥോറിറ്റി വ്യക്തമാക്കി.
അനധികൃത താമസക്കാരെയും സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയെത്തിയവരെയും ജോലിക്ക് വക്കുന്നവർക്കാണ് നടപടി നേരിടേണ്ടി വരുക. മൂന്നുവർഷം വരെ തടവും 2,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയുമാണ് അനധികൃത താമസക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമകൾക്കുള്ള ശിക്ഷ. സാഹചര്യങ്ങൾക്കനുസരിച്ച്? തടവും പിഴയും ഒരുമിച്ചും ലഭിച്ചേക്കും.
Next Story