വധിയാഘോഷങ്ങളിലും ആഴ്‌ച്ചാവസാനവും രാജ്യത്തിന്റെ വിവിധ ഗവർണേറ്ററുകളിൽ പരിശോധനകൾ ശക്തമാക്കി അധികൃതർ. കഴിഞ്ഞാഴ്‌ച്ച ആറ് ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ നൂറ് കണക്കിന് നിയമ ലംഘകർ പിടിയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെയിൽ ഇരുപതിനായിരത്തിലധികം ഗതാഗത നിയമ-ലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിനിന്ന് വിവധ കുറ്റകൃത്യങ്ങളുടെ പേരിൽ 650 പേരെ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഇതിൽ ക്രിമിനൽ, സിവിൽ കേസുകളിൽ പൊലീസ് തെരയുന്ന 118 പേരെയും താമസ-കുടിയേറ്റ നിയമം ലംഘിച്ച 90 പേരെയും സുരക്ഷാ ഉദ്യോസ്ഥർ പിടികൂടിയിട്ടുണ്ട്. കൃത്യമായ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ സാധിക്കാതെപോയ 378 പേർ, സ്പോൺസർമാരിൽനിന്നും ഒളിച്ചോടിയ 54, മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട് 53 പേരെയും മോഷണത്തിന് നാലുപേരെയും ലേബർ നിയമം ലംഘിച്ച 78 പേരെയും പിടികൂടിയിട്ടുണ്ട്.

വികലാംഗർക്കായി നീക്കിവച്ചിരിക്കുന്ന പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത 49 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ഒരു മാസത്തിനിടെയിൽ 21,022 ഗതാഗതനിയമ ലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.