- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്ത ഖാദിം,ഷുഊൻ വിസക്കാരെ നാടുകടത്തും;നിയമലംഘകരെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി; അർദിയയിൽ 437 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ്: സ്‌പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നു. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഖാദിം, ഷുഊൻ വിസക്കാരെ നാടുകടത്താനാണ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം തിരച്ചിൽ ശക്തമാക്കുന്നത്. വിദേശത്ത് നിന്നുള്ളവരെ രാജ്യത്ത് എത്തിച്ച് പുറംജോലിക്ക് അയ്ക്കുന്ന സ
കുവൈറ്റ്: സ്‌പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നു. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഖാദിം, ഷുഊൻ വിസക്കാരെ നാടുകടത്താനാണ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം തിരച്ചിൽ ശക്തമാക്കുന്നത്. വിദേശത്ത് നിന്നുള്ളവരെ രാജ്യത്ത് എത്തിച്ച് പുറംജോലിക്ക് അയ്ക്കുന്ന സ്‌പോൺസർ മാർക്കെതിരെയും നടപടിയെടുക്കും.
താമസ,കുടിയേറ്റ,തൊഴിൽ നിയമലംഘകരായ പ്രവാസികളെ പിടികൂടുന്നതിന് വ്യാപക തെരച്ചിലാണ് രാജ്യമെമ്പാടും നടക്കുന്നത്. കഴിഞ്ഞ ദിവസം അബ്ബാസിയ,അർദിയ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ ആയിരത്തോളം നിയമലംഘകരാണ് അറസ്റ്റിലായത്.
നിയമലംഘകരോട് കനിവ് കാണിക്കില്ലെന്നും തുടർന്നും ശക്തമായ മിന്നൽ പരിശോധനകളു ണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Next Story