- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത തൊഴിലാളികളെ പിടികൂടാൻ മദീനയിൽ തിരച്ചിൽ ശക്തം; നിയമലംഘകർക്ക് നാടുകടത്തൽ ഉറപ്പ്
മദീനയിൽ നിയമവിരുദ്ധ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ നിയമ ലംഘകരെ പിടികൂടാൻ കർശന പരിശോധന. വിവിധ ഇടങ്ങളിൽ നടത്തിയ തെരച്ചിലിൽ നിരവധിപേർ പിടിയിലായതായാണ് റിപ്പോർട്ട്. നിയമ നടപടികൾക്ക് ശേഷം ഇവരെ സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തും. വ്യത്യസ്ത രാജ്യക്കാരാണ് പിടിയിലായവർ. അയ്യായിരത്തി പതിമൂന്ന് പേരെയ
മദീനയിൽ നിയമവിരുദ്ധ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ നിയമ ലംഘകരെ പിടികൂടാൻ കർശന പരിശോധന. വിവിധ ഇടങ്ങളിൽ നടത്തിയ തെരച്ചിലിൽ നിരവധിപേർ പിടിയിലായതായാണ് റിപ്പോർട്ട്. നിയമ നടപടികൾക്ക് ശേഷം ഇവരെ സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തും.
വ്യത്യസ്ത രാജ്യക്കാരാണ് പിടിയിലായവർ. അയ്യായിരത്തി പതിമൂന്ന് പേരെയാണ് കഴിഞ്ഞ് നവംബർ 13നും ഡിസംബർ 11നും ഇടയിൽ പുണ്യനഗരമായ മദീനയിൽ വച്ച് പിടികൂടിയത്. നിയമവിരുദ്ധമായി തൊഴിലെടുക്കുകയായിരുന്ന ഇവർ വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മദീന പൊലീസ് മേധാവി മേജർ ജനറൽ അബ്ദുൽ ഹാദി അൽ സഹ്‌റാനി പറഞ്ഞു.
നിയമ വിരുദ്ധമായി തൊഴിലെടുക്കുന്നവരെ പിടികൂടാനായി നടത്തിയ കാമ്പയിൻ ആരംഭിച്ചത് മുതൽ ഇതിനകം മൊത്തം ഒരുലക്ഷത്തി നാലായിരത്തി എഴുനൂറ്റി എൺപത്തി എട്ട് പേരെ പിടികൂടിയിട്ടുണ്ട്. മുഴുവൻ സർക്കാർ വകുപ്പുകളുമായും സഹകരിച്ചാണ് തൊഴിൽ നിയമ ലംഘകരെ പിടികൂടിയിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ സൗദിയിൽ വിണ്ടും െ്രപതാമസ രേഖ ഇല്ലാത്തവർ, ഹവ്വില്ലത്തുൽ മുഖീമിൽ രേഖപ്പെടുത്തിയത് വിരുദ്ധമായ ജോലി ചെയ്യുന്നവർ, സ്വന്തം സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർ, സ്‌പോൺസറെ വിട്ട് ഓടിപ്പോയവർ, തെരുവ് കച്ചവടം നടത്തുന്നവർ എന്നിവരെയാണ് പിടികൂടുക.
തെരച്ചിൽ നടത്താനുദ്ദേശിച്ച സ്ഥലങ്ങൾ പൂർണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാക്കിയ ശേഷമാണ് എല്ലായിടങ്ങളിലും തെരച്ചിൽ കാമ്പയിൻ നടത്തുന്നതെന്നും അബ്ദുൽ ഹാദി അൽ സഹ്‌റാനി പറഞ്ഞു.