തൃശൂർ: ലോക്ഡൗൺ ചട്ടം ലംഘിച്ച് ബാർഹോട്ടലിൽ മദ്യവിൽപ്പന. രണ്ടുപേർ അറസ്റ്റിൽ. 54 ലിറ്റർ മദ്യം പിടിച്ചെടുത്തു. ബാറുടമയ്ക്കും താൽക്കാലിക ജീവനക്കാരനുമെതിരെ എക്സൈസ് അധികൃതർ കേസെടുത്തു. പീച്ചി വില്ലേജിൽ ദർഭയിൽ നെല്ലിക്കാമലയിൽ വീട്ടിൽ ജിബി(42)ആമ്പല്ലൂർ വില്ലേജിൽ കുമ്പളത്ത് പറമ്പിൽ വീട്ടിൽ വിനീഷ് (44) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.ഇവർ എത്തിയ കെ എൽ 65 സി 5225 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു.

വരന്തിരപ്പിള്ളി രചന ബാർ ലൈസൻസി സ്റ്റാൻലി,താൽക്കാലിക ചുമതലക്കാരനായ സുമേഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.സുമേഷ് ഓടിരക്ഷപെട്ടു.ഐ ബി ഇൻസ്പെക്ടർ മനോജ് കുമാർ ,ഇരിഞ്ഞാലകുട റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജ്,ഐ ബി പ്രിവന്റീവ് ഓഫീസർമാരായ സതീഷ് ഒ എസ് , മോഹനൻ ടി ജി , റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ബാബു,സി ഇ ഒ മാരായ വത്സൻ , ഫാബിൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തിയത്.