- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സംഭാവനകൾ ലോകത്തിന് മാർഗ്ഗദർശനമാണെന്ന് ഇല്ലിനോയി സ്റ്റേറ്റ് ഗവർണർ
ഷിക്കാഗോ: ഇന്ത്യക്കാർ കഠിനാധ്വാനികളാണെന്നും, അവരുടെ സേവനം രാജ്യത്തിനും സ്റ്റേറ്റിനും വിലമതിക്കാനാവാത്തതാണെന്നും ഇല്ലിനോയി സ്റ്റേറ്റ് ഗവർണർ പാറ്റ് ക്യൂൻ. തന്നെ സന്ദർശിക്കുവാനും തന്റെ ഇലക്ഷന് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ജോർജ് പണിക്കരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ സ്റ്റേറ്റ് ഹൗസിൽ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ഗ
ഷിക്കാഗോ: ഇന്ത്യക്കാർ കഠിനാധ്വാനികളാണെന്നും, അവരുടെ സേവനം രാജ്യത്തിനും സ്റ്റേറ്റിനും വിലമതിക്കാനാവാത്തതാണെന്നും ഇല്ലിനോയി സ്റ്റേറ്റ് ഗവർണർ പാറ്റ് ക്യൂൻ. തന്നെ സന്ദർശിക്കുവാനും തന്റെ ഇലക്ഷന് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ജോർജ് പണിക്കരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ സ്റ്റേറ്റ് ഹൗസിൽ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ പാറ്റ് ക്യൂൻ.
2014ലെ ഇലക്ഷൻ വളരെ കാഠിന്യമേറിയതായിരിക്കുമെന്നും, എല്ലാ ഇന്ത്യക്കാരും എത്രയും വേഗം തങ്ങളുടെ വോട്ടുകൾ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ താൻ വളരെയേറെ ബഹുമാനിക്കുന്നുവെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സംഭാവനകൾ ലോകത്തിന് തന്നെ ഒരു മാർഗ്ഗദർശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story