ഇല്ലിനോയ്ന്: ഡമോക്രാറ്റിക് യു എസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ രാജാ കൃഷ്ണമൂർത്തിക്കെതിരെ മത്സരിക്കുന്നതിന് നോമിനേഷൻ നൽകിയ റിപ്പബ്ലിക്കൻ ഹിന്ദു കൊയലേഷൻ സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ വന്ദന ജിൻഗന്റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്തു.

നോമിനേഷൻ സമർപ്പിച്ചതിൽ കണ്ടെത്തിയ പാകപിഴകളാണ് വന്ദനയുടെ പേര്‌ ്രൈപമറി ബാലറ്റിൽ നിന്നും നീക്കം ചെയ്യാൻ കാരണമെന്ന് വ്യക്തമാക്കി.

നിലവിലുള്ള കോൺഗ്രസ് അംഗത്തിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി വന്ദനയും ജിതേന്ദ്രയും നോമിനേഷൻ നൽകിയിരുന്നു. മാർച്ച് 20 ന് നടക്കുന്ന ്രൈപമറിയിൽ വിജയിക്കുന്ന സ്ഥാനാർത്ഥിയാണ് ഡമോക്രാറ്റിക് സ്ഥാനാർത്ഥി രാജാ കൃഷ്ണമൂർത്തിയെ നേരിടേണ്ടിയിരുന്നത്. വന്ദനയുടെ നോമിനേഷൻ പേപ്പറിൽ ആവശ്യമായ ഒപ്പുകൾ ഇല്ലായിരുന്നുവെന്നത് നോമിനേഷൻ തള്ളിയതിനു കാരണമായി ഇല്ലിനോയ്സ് സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻ വ്യക്തമാക്കി.

ഇല്ലിനോയ് ഡിസ്ട്രിക്റ്റിൽ 12 ശതമാനം ഏഷ്യാക്കാരുമാണുള്ളത്. 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് വെള്ളക്കാരനല്ലാത്ത സ്ഥാനാർത്ഥിയായ രാജാ കൃഷ്ണ മൂർത്തി വിജയിയായത്. വന്ദനയുടെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്തതിനെതിരെ അപ്പീൽ നൽകുമെന്ന് അറ്റോർണി ജെഫ്രി മേയർ പറഞ്ഞു.