- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ് കുട്ടികൾ ഒഴുകിയെത്തി; വിസ്മയ കാഴ്ച്ചകൾ ഒരുക്കി മുതുകാടും അരങ്ങിലെത്തി; കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇല്യൂഷൻ അറേബ്യ ബഹ്റിനിൽ
മനാമ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന മാജിഷ്യൻ മുതുകാട് ഒരുക്കുന്ന ഇല്യൂഷൻ അറേബ്യ വിസ്മയം തീർത്തു.വ്യാഴാഴ്ച രണ്ട് ഷോകളാണ് സമാജത്തിൽ നടന്നത്്. രാവിലെ കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക പ്രദർശനം നടന്നു. വിവിധ സ്‌കൂളുകളിൽ നിന്ന് 600ഓളം കുട്ടികളാണ് ഷോ കാണാനത്തെിയത്. ബഹ്‌റൈൻ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും അണിഞ്ഞാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്. ബഹ്‌റൈനിനെ അഭിവാദ്യമർപ്പിച്ചുള്ള ഗാനാലാപനത്തോടെയാണ് ഷോ ആരംഭിച്ചത്. കുട്ടികളിലേക്ക് കളിയും ചിരിയും വഴി ഗൗരവമേറിയ സന്ദേശങ്ങളും മുതുകാട് പകർന്നുനൽകി. രാത്രി എട്ടിനാണ് എല്ലാവർക്കുമായി ഷോ നടന്നത്. ബഹ്‌റൈൻ മന്ത്രാലയ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ഷോ കാണാനത്തെിയിരുന്നു. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി എട്ടിനും ഷോ നടക്കും. മുതുകാടിനൊപ്പം ഷോ അവതരിപ്പിക്കുന്നതിന് 11 പേരാണ് നാട്ടിൽ നിന്നത്തെിയിട്ടുള്ളത്.

മനാമ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന മാജിഷ്യൻ മുതുകാട് ഒരുക്കുന്ന ഇല്യൂഷൻ അറേബ്യ വിസ്മയം തീർത്തു.വ്യാഴാഴ്ച രണ്ട് ഷോകളാണ് സമാജത്തിൽ നടന്നത്്. രാവിലെ കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക പ്രദർശനം നടന്നു. വിവിധ സ്‌കൂളുകളിൽ നിന്ന് 600ഓളം കുട്ടികളാണ് ഷോ കാണാനത്തെിയത്. ബഹ്‌റൈൻ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും അണിഞ്ഞാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്.
ബഹ്‌റൈനിനെ അഭിവാദ്യമർപ്പിച്ചുള്ള ഗാനാലാപനത്തോടെയാണ് ഷോ ആരംഭിച്ചത്. കുട്ടികളിലേക്ക് കളിയും ചിരിയും വഴി ഗൗരവമേറിയ സന്ദേശങ്ങളും മുതുകാട് പകർന്നുനൽകി.
രാത്രി എട്ടിനാണ് എല്ലാവർക്കുമായി ഷോ നടന്നത്. ബഹ്‌റൈൻ മന്ത്രാലയ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ഷോ കാണാനത്തെിയിരുന്നു. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി എട്ടിനും ഷോ നടക്കും. മുതുകാടിനൊപ്പം ഷോ അവതരിപ്പിക്കുന്നതിന് 11 പേരാണ് നാട്ടിൽ നിന്നത്തെിയിട്ടുള്ളത്.

