കൊച്ചി: വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്ടൻ വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ടു. സത്യന്റെ കഥയോളം നാടകീയത നിറഞ്ഞതാണ് ഇന്ത്യൻ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ.എം. വിജയന്റെ ജീവിതവും.

ഇനി വെള്ളിത്തിരയിൽ എത്തുന്നത് വിജയന്റെ കഥയാണ്. ഐ.എം. വിജയനാകാൻ നിവിൻ പോളി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നിവിൻ പോളി ഫുട്‌ബോൾ പരിശീലിക്കുന്ന ഫോട്ടോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സത്യനായി ജയസൂര്യയാണ് അഭിനയിച്ചത്. ഈ ചിത്രം ജയസൂര്യയ്ക്ക് ഏറെ അഭിനന്ദനങ്ങൾ എത്തിച്ചു നൽകി. ഈ സാഹചര്യത്തിലാണ് നിവിൻ പോളി വിജയനാകാൻ തയ്യാറാകുന്നത്.

ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നിവിൻ പോളി ഫുട്‌ബോൾ പരിശീലനത്തിന് സമയം കണ്ടെത്തിയിരിക്കുന്നത്.