- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.എം.എ പ്രവർത്തനോദ്ഘാടനം നവംബർ 3-ന് കോറസ് പീറ്ററിന്റെ ഗാനമേള
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനോദ്ഗാടനം നവംബർ 3-ന് ശനിയാഴ്ച വൈകുന്നേരം 5.30-ന് ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മൂണിറ്റി സെന്ററിൽ വച്ചു നടക്കും. ഇന്നലെ വൈകുന്നേരം പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. വളരെ ചുരുങ്ങിയ ഒരു പൊതുസമ്മേളനം, ഡാൻസ്, ഗാനമേള, ഡിന്നർ എന്നിവയാണ് പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷിക്കാഗോയിലെ എല്ലാ മലയാളികൾക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സായാഹ്നത്തിലേക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ കോറസ് പീറ്ററിന്റെ നേതൃത്വത്തിൽ ജോർജ് പണിക്കരും മറ്റു ഗായകരും അണിയിച്ചൊരുക്കുന്ന ഗാനമേള വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും. നിങ്ങളുടെ ഇഷ്ടഗാനങ്ങൾ ആലപിക്കണമെങ്കിൽ ഒക്ടോബർ 25-നു മുമ്പായി 847 401 7771 എന്ന ഫോൺ നമ്പരിൽ ജോർജ് പണിക്കരുമായി ബന്ധപ്പെടുക. ജനറൽ കൺവീനറായി മറിയാമ്മ പിള്ളയും, കോ- കൺവീനറായ
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനോദ്ഗാടനം നവംബർ 3-ന് ശനിയാഴ്ച വൈകുന്നേരം 5.30-ന് ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മൂണിറ്റി സെന്ററിൽ വച്ചു നടക്കും. ഇന്നലെ വൈകുന്നേരം പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. വളരെ ചുരുങ്ങിയ ഒരു പൊതുസമ്മേളനം, ഡാൻസ്, ഗാനമേള, ഡിന്നർ എന്നിവയാണ് പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷിക്കാഗോയിലെ എല്ലാ മലയാളികൾക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സായാഹ്നത്തിലേക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.
ചലച്ചിത്ര പിന്നണി ഗായകൻ കോറസ് പീറ്ററിന്റെ നേതൃത്വത്തിൽ ജോർജ് പണിക്കരും മറ്റു ഗായകരും അണിയിച്ചൊരുക്കുന്ന ഗാനമേള വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും. നിങ്ങളുടെ ഇഷ്ടഗാനങ്ങൾ ആലപിക്കണമെങ്കിൽ ഒക്ടോബർ 25-നു മുമ്പായി 847 401 7771 എന്ന ഫോൺ നമ്പരിൽ ജോർജ് പണിക്കരുമായി ബന്ധപ്പെടുക.
ജനറൽ കൺവീനറായി മറിയാമ്മ പിള്ളയും, കോ- കൺവീനറായി അനിൽകുമാർ പിള്ളയും പ്രവർത്തിക്കുന്നു. സീനിയർ വൈസ് പ്രസിഡന്റ് റോയി മുളകുന്നം, വൈസ് പ്രസിഡന്റ് ജോർജ് മാത്യൂസ്, സെക്രട്ടറി വന്ദന മാളിയേക്കൽ, ട്രഷറർ ജോയി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി ഷാനി ഏബ്രഹാം, ജോ. ട്രഷറർ ഏബ്രഹാം ചാക്കോ എന്നിവർ വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകുന്നു