ല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും, കേരളപ്പിറവി ആഘോഷങ്ങളും നവംബർ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചു (1800 ഡബ്ല്യു ഓക്റ്റൺ) നടക്കും. അന്നേദിവസം നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യൻ കോൺസൽ ജനറൽ നീതാ ഭൂഷൺ ഐ.എഫ്.എസ്, രാജേശ്വരി ചന്ദ്രശേഖർ ഐ.എഫ്.എസ് എന്നിവരിൽ ഒരാൾ പങ്കെടുക്കും.

ഐ.എം.എ ഷിക്കാഗോ മലയാളി സമൂഹത്തിനും, ഇവിടുത്തെ യുവജനങ്ങളുടെ വ്യക്തിത്വ വികാസത്തിനുവേണ്ടി വർഷങ്ങളായി നടത്തിവരുന്ന യുവജനോത്സവം തുടരണമെന്ന് കോൺസൽ ജനറൽ പ്രസിഡന്റ് ജോർജ് പണിക്കരുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. ഐ.എം.എയുടെ പ്രവർത്തനങ്ങൾ ശ്ശാഘനീയമാണെന്നും അവർ തുടർന്നു പ്രസ്താവിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷൻ വളരെ വിപുലമായ പരിപാടികളാണ് ഷിക്കാഗോ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. പൊതുസമ്മേളനത്തിൽ ഷിക്കാഗോയിലെ വിവിധ കലാ-സാംസ്‌കാരിക-രാഷ്ട്രീയ- ആത്മീയ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച വ്യക്തികൾ ലഘു പ്രസംഗങ്ങൾ നടത്തും. തുടർന്നു കലാപരിപാടികൾ അരങ്ങേറും. കൊച്ചിൻ കോറസിന്റെ മുഖ്യ ഗായകൻ കോറസ് പീറ്റർ, ജോർജ് പണിക്കർ എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള, ഡാൻസ്, മിമിക്രി മുതലായ കലാപരിപാടികൾ ഈ സായാഹ്നത്തിന് ഉല്ലാസം പകരും.

ജോർജ് പണിക്കർ (പ്രസിഡന്റ്), റോയി മുളകുന്നം (എക്സി. വൈസ് പ്രസിനഡന്റ്), ജോർജ് മാത്യൂസ് (വൈസ് പ്രസിഡന്റ്), വന്ദന മാളിയേക്കൽ (സെക്രട്ടറി), ജോയി ഇണ്ടിക്കുഴി (ട്രഷറർ), ഷാനി ഏബ്രഹാം (ജോ. സെക്രട്ടറി), ഏബ്രഹാം ചാക്കോ (ജോ. ട്രഷറർ), മറിയാമ്മ പിള്ള (കൺവീനർ), അനിൽകുമാർ പിള്ള (ജോ. കൺവീനർ), പോൾ പറമ്പി, തോമസ് ജോർജ്, ചന്ദ്രൻപിള്ള എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ജയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടിൽ എന്നിവർ ഈ പരിപാടികളുടെ സ്പോൺസർമാരാണ്.

വ്യക്തിപരമായി ക്ഷണിക്കുന്നതിന്റെ അപ്രായോഗികത മനസ്സിലാക്കി ഈ പരിപാടിയിലേക്ക് എല്ലാ മലയാളി കുടുംബങ്ങളേയും സാദരം ക്ഷണിക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.