- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് ഉൾപ്പെടെ നിറുത്തിവച്ച് സമരത്തിനിറങ്ങും :ഐ.എം.എ
കൊച്ചി :(13.08.2021) സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് ഉൾപ്പെടെ അവശ്യ സർവ്വീസുകൾ നിറുത്തി വച്ച് ഡോക്ടർമാർ സമരത്തിനിറങ്ങുമെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി. സഖറിയാസ് . പുക്കാട്ടുപടിയിലെ തഖ്ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐ.എം.എ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം റൂറൽ പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 500 ദിവസമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വിശ്രമമില്ലാതെ ജോലി നോക്കുന്ന ഡോക്ടർമാർക്ക് സംസ്ഥാനത്ത് പരക്കെ ഡ്യൂട്ടിക്കിടയിൽ മർദ്ദനമേൽക്കുന്നതിനെക്കുറിച്ച് അറിയല്ലെന്ന് നിയമ സഭയിൽ നിരുത്തരവാദിത്തപരമായി പ്രസ്താനവ നടത്തിയ ആരോഗ്യവകുപ്പ് മന്ത്രിയുടെ നടപടിയെയും ഐ.എം.എ അപലപിച്ചു. ഉന്നത സ്വാധീനമുള്ള പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലനിൽക്കുമ്പോഴും ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ലഭിക്കുന്നില്ല.ആരോഗ്യ പ്രവർത്തകരോടുള്ള സർക്കാരിന്റെ അവഗണനയാണിത്. പുക്കാട്ടുപടി സംഭവത്തിൽ കുറ്റവാളിയെ ഉടൻ നിയമത്തിന് മുന്നിൽ കൊുവരാത്ത പക്ഷം സംസ്ഥാന തലത്തിൽ യോഗം കൂടി തുടർ സമരപരിപാടികൾ പ്രഖ്യാപുക്കുമെന്നും ഡോ. സഖറിയാസ് പറഞ്ഞു.
ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.ഗോപീകുമാർ, മുൻ പ്രസിഡന്റ് ഡോ. അബ്രാഹം വർഗീസ്, സംസ്ഥാന ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം.എൻ മേനോൻ, മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ.എൻ.ദിനേശ്, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. എം.എൻ.വെങ്കിടേശ്വരൻ, കൊച്ചി ശാഖ പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുൽ ജോസഫ് മാനുവൽ, വൈസ് പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, ഡോ.അനിത തിലകൻ, ഡോ.മുരളി,ഡോ.ശ്രീവിലാസൻ, സുനീത പവിത്രൻ, മുൻ പ്രസിഡന്റുമാരായ ഡോ.വി.പി.കുര്യേപ്പ്, ഡോ. സണ്ണി പി. ഓരത്തേൽ, ഡോ.രാജീവ് ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.