ഡർബൻ: മോസ്‌കിൽ അതിക്രമിച്ച് കയറിയ ആയുധധാരികൾ ഇമാമിനെ കഴുത്തറുത്തുകൊന്നു. സൗത്ത് ആഫ്രിക്കയിലെ ഡർബനിലുള്ള ഷിയാ മോസ്‌കിലാണ് സംഭവം. തോക്കും കത്തികളുമായി ഉച്ച തിരിഞ്ഞ് എത്തിയ സംഘം ഇമാമിനെ കഴുത്തറുത്ത് കാല്ലുകയും രണ്ട് വിശ്വാസികളെകത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്ത ശേഷം കാറിൽ കടന്നു കളഞ്ഞു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.

മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിലെത്തിയ സംഘം മൂന്ന് പേരെ കുത്തി വീഴ്‌ത്തുകയായിരുന്നു. ശേഷം ഗേറ്റിന് പുറത്ത് കാത്തു നിന്ന വാഹനത്തിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. അതേസമയം ആക്രമണത്തിന്റെ കാര്യം വ്യക്തമല്ല.

മൂന്ന് പേരാണ് മോസ്‌കിൽ ആ സമയത്ത് ഉണ്ടായിരുന്നത്. ഒരു കെയർ ടേക്കറും, പ്രാർത്ഥനയ്‌ക്കെത്തി ആളും ഇമാമം. ഇമാമിനെ കഴുത്തറുത്തും മറ്റു രണ്ട് പേരെകുത്തിയുമാണ് കൊലപ്പെടുത്തിയത്. പോകുന്നതിന് മുമ്പ് അക്രമി സംഘം പെട്രോൾ ബോംബും മോസ്‌കിന് നേരെ എറിഞ്ഞു. മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.