- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വവ, ഉന്നാവ സംഭവങ്ങളിൽ ഐ .എം ..സി കുവൈറ്റ് ഭാരവാഹികൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി: കത്വവ, ഉന്നാവ സംഭവങ്ങളിൽ ഐ .എം ..സി കുവൈറ്റ് ഭാരവാഹികൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി രാജ്യത്തിന്റെ വിവിധ കോണുകളിൽ അരങ്ങേരുന്നെതെന്നുന്നും കത്വവ, ഉന്നാവ സംഭവങ്ങളിലെ ഇരകൾക്ക് നീതി ഉറപ്പ് വരുത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു .വെറും 8 വയസ്സ് മാത്രമുള്ള ജമ്മുവിലെ ആസിഫയെന്ന കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് മൃഗീയവും സമാനതകളില്ലാത്തതുമായ പീഡനമാണ് .പാവനമായ ക്ഷേത്രത്തെ തന്നെ പീഡന സ്ഥലമായി തിരഞ്ഞെടുത്തതും പ്രതികളെ സംരക്ഷിക്കാൻ ദേശീയ പതാകയുമേന്തി ആസൂത്രിതമായി നടന്ന ശ്രമവും ഞെട്ടിക്കുന്നതാണ് . ഉന്നാവയിൽ ബലാൽസംഗത്തിന്ന് ഇരയായ പെൺകുട്ടിക്കും നീതി ലഭ്യമല്ലാത്ത അവസ്ഥ യാണുള്ളത് .പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കേസിൽ കുടുക്കുകയും, അദ്ദേഹം മരണപ്പെടുകയും ചെയ്തു. രാജ്യമെമ്പാടും ഈ സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട് . നീതിപൂർവവും ,ശക്തവുമായ നടപടികൾ ഉണ്ടാകുകയും , മനുഷ്യ സ്‌നേഹികളും മതേതര സമൂഹവും കൂടുതൽ
കുവൈറ്റ് സിറ്റി: കത്വവ, ഉന്നാവ സംഭവങ്ങളിൽ ഐ .എം ..സി കുവൈറ്റ് ഭാരവാഹികൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി രാജ്യത്തിന്റെ വിവിധ കോണുകളിൽ അരങ്ങേരുന്നെതെന്നുന്നും കത്വവ, ഉന്നാവ സംഭവങ്ങളിലെ ഇരകൾക്ക് നീതി ഉറപ്പ് വരുത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു .വെറും 8 വയസ്സ് മാത്രമുള്ള ജമ്മുവിലെ ആസിഫയെന്ന കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് മൃഗീയവും സമാനതകളില്ലാത്തതുമായ പീഡനമാണ് .പാവനമായ ക്ഷേത്രത്തെ തന്നെ പീഡന സ്ഥലമായി തിരഞ്ഞെടുത്തതും പ്രതികളെ സംരക്ഷിക്കാൻ ദേശീയ പതാകയുമേന്തി ആസൂത്രിതമായി നടന്ന ശ്രമവും ഞെട്ടിക്കുന്നതാണ് .
ഉന്നാവയിൽ ബലാൽസംഗത്തിന്ന് ഇരയായ പെൺകുട്ടിക്കും നീതി ലഭ്യമല്ലാത്ത അവസ്ഥ യാണുള്ളത് .പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കേസിൽ കുടുക്കുകയും, അദ്ദേഹം മരണപ്പെടുകയും ചെയ്തു. രാജ്യമെമ്പാടും ഈ സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട് .
നീതിപൂർവവും ,ശക്തവുമായ നടപടികൾ ഉണ്ടാകുകയും , മനുഷ്യ സ്‌നേഹികളും മതേതര സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു ഐ എം സി സി ജി സി സി ചെയർമാൻ .സത്താർ കുന്നിൽ ഉൽഘാടനം ചെയ്തു .പ്രസിഡന്റ് ഹമീദ് മധൂർ അദ്ധ്യക്ഷത വഹിച്ചു .അബൂബക്കർ എ .ആർ , നൗഷാദ് വെറ്റിലപ്പള്ളി ,ഉമ്മർ കൂളിയാങ്കൽ , കുഞ്ഞമ്മദ് , B .C അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു