എംസിസി കുവൈറ്റ് കമ്മറ്റിഎസ്.എ.പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു. വർ്ഷങ്ങളോളം ഇന്ത്യൻനാഷണൽ ലീഗ് കേരള സംസ്ഥാനപ്രസിഡണ്ടായിരുന്ന എസ്.എപുതിയവളപ്പിൽ സേട്ടു സാഹിബ് സമൂഹത്തിനു മുന്നിൽ കാണിച്ച ധാർമിക രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു.

സമൂഹത്തിന്റെ പൊതു വിഷയങ്ങളിൽ മതേതരത്വ നിലപാടുകൾ സ്വീകരിച്ച , രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങൾക്കു ഉപയോഗിക്കാത്ത നേതാവായിരുന്നു എസ് എ പുതിയവളപ്പിൽ എന്ന് കല കുവൈത് പ്രതിനിധി സി കെ നൗഷാദ് അഭിപ്രാപ്പെട്ടു . .ഫാസിസം വലിയ രീതിയിൽ ഇന്ത്യയിൽ വേരുറപ്പിക്കുബോൾ എസ് എ പുതിയവളപ്പിലെപ്പോലെയുള്ള നേതാക്കളുടെ അഭാവം വലിയ വിടവാണെന്നു കേരള അസ്സോസിയേഷൻ പ്രതിനിധി സാബു പീറ്റർ പറഞ്ഞു.

എസ്.എയുടെജീവിതത്തിലെയുംപെരുമാറ്റത്തിലെയുംലാളിത്യത്യവും പൊതു പ്രവർത്തനരംഗത്ത് കാത്തുസൂക്ഷിച്ചവിശുദ്ധിയും ഇന്നത്തെ രാഷ്ട്രീയക്കാർക്കിടയിൽ വേറിട്ട് നിർത്തുന്നതാണെന്നു ഐ എം സി സി കുവൈറ്റ് കമ്മിറ്റീ ചെയർമാൻ ശരീഫ് താമരശ്ശേരി പറഞ്ഞു. ജാബിർ പൂച്ചക്കാട്, അഷ്റഫ് കൂളിയങ്കാൽ , ഖാലിദ് ബേക്കൽ,എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് ശരീഫ് കൊളവയലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ സ്വാഗതവും കുഞ്ഞമ്മദ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.