മനാമ: സമകാലിക ഇന്ത്യൻ രാഷ്ട്രീയം അതി തീവ്രമായ പാതയിലൂടെ കടന്നു പോകുമ്പോൾ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ജീവിക്കാനുള്ള അവകാശങ്ങൾ പോലും ഉന്നത നീതിപീടങ്ങൾ വരെ നിഷേധിക്കുന്ന സാഹചര്യത്തിൽ ഭരണകൂടങ്ങൾ കോർപ്പറേറ്റുകളുടെ വിടുപണി ചെയ്യുന്നവരായി മാറുന്നത് ജനാതിപത്യത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നു ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു. കോഴിക്കോട് ജില്ല ബഹ്റൈൻ ഐ എം സി സി സംഘടിപ്പിച്ച ഓൺ ലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുകയാണെന്നു കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തിയ ബഹ്റൈൻ ഐ എം സി സി ജനറൽസെക്രട്ടറി പുളിക്കൽ മൊയ്തീൻ കുട്ടിയും പറഞ്ഞു. ബഹ്റൈൻ ഐ എം സി സി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഖാസിം മലമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഐ എൻ എൽ കോഴിക്കോട് ജില്ല ജനറൽസെക്രട്ടറി ശർമ്മദു ഖാൻ, ബഹ്റൈൻ ഐ എം സി സി പ്രസിടണ്ട് ജലീൽ ഹാജി സിറാജ് വടകര ,ഇസ്സുദ്ധീൻ പി വി എന്നിവർ പ്രസംഗിച്ചു ,നീതി പീടങ്ങളുടെ നിയമ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചതിന് ബലിയാടാക്കാൻ നിയമ സംവിധാനം ശ്രമിക്കുന്ന അഡ്വ: പ്രശാന്ത് ഭൂഷന് കൺവെൻഷൻ ഐക്യധാർദ്ധ്യം പ്രഖ്യാപിച്ചു. നിസാർ അഴിയൂർ സ്വാഗതവും മുഹമ്മദ് ചാലിക്കര നന്ദിയും പറഞ്ഞു.