മനാമ: അഭിനവ ബഹ്റൈൻ രാജ്യത്തിന്റെ ശിൽപ്പികളിൽ പ്രധാനിയും പ്രധാന മന്ത്രിയും ആയിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അല ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈൻ ഐ എം സി സി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. പ്രവാസികളോട് ഏറെ മമതയും കാരുണ്യവും കാണിച്ചിരുന്ന ഷെയ്ഖ് ഖലീഫ ബഹറിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഭരണാധികാരി ആയിരുന്നു എന്നും ബഹ്റൈൻ ഐ എം സി സി അനുസ്മരിച്ചു , ഇന്ത്യയോടും ഇന്ത്യക്കാരോടും എന്നും നല്ല അടുപ്പവും സഹവർത്തിത്വവും കാത്തു സൂക്ഷിച്ച ഒരു നല്ല ഭരണാധികാരിയെ ആണ് ബഹറിന് നഷ്ടമായത്. ഈ ദുഃഖത്തിൽ ബഹ്റൈൻ ഐ എം സി സി യും പങ്ക് ചേരുന്നതായി പ്രസിടണ്ട് പുളിക്കൽ മൊയ്തീൻ കുട്ടിയും ജനറൽസെക്രട്ടറി കാസിം മലമ്മൽ ട്രഷറർ പി വി സിറാജ് എന്നിവർ സംയുക്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.