- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്കുള്ള സർക്കാർ ധനസഹായ നടപടി ക്രമങ്ങൾ ലഘൂകരിക്കണം: സഊദി ഐ എം സി സി നിവേദനം സമർപ്പിച്ചു
ജിദ്ദ: സംസ്ഥാന സർക്കാർ കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച ധനസഹായം ലഭിക്കാനുള്ള നടപടി ക്രമങ്ങൾ ലഘൂകരിച്ചു ധനസഹായ വിതരണം വേഗത്തിലാക്കണമെന്നു ഐ എൻ എൽ അനുകൂല പ്രവാസി സംഘടനയായ ഐ എം സി സിയുടെ സൗദി ഘടകം ഒരു നിവേദനത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് 150ൽ അധികം കുടുംബങ്ങൾ സര്ക്കാര് ധനസഹായം കാത്തിരിക്കുകയാണ് . നിലവിൽ പരിക്ക് പറ്റിയവരുടെ ചികിത്സ ചെലവ് എയർ ഇന്ത്യ വഹിക്കുന്നുണ്ട് , ഈ സഹായം എയർ ഇന്ത്യയുടെ ഇൻഷുറൻസിൽ നിന്ന് ഓരോരുത്തർക്കും ലഭിക്കേണ്ട ഒന്നര കോടിയോളം വരുന്ന സംഖ്യ ലഭിക്കാൻ കാലതാമസം വരുത്തുകയോ ഇൻഷുറൻസ് തുകയിൽ നിന്ന് നൽകിക്കൊണ്ടിരിക്കുന്ന ചികിത്സാ സംഖ്യ കുറയ്ക്കുമോ എന്ന ആശങ്കയും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി.
ലോക കേരള സഭ അംഗവും സൗദി ഐ എം സി സി പ്രെസിഡന്റുമായ എ എം അബ്ദുല്ല കുട്ടിയുടെ നേതൃത്വത്തിൽ പ്രവാസി കാര്യ വകുപ്പ് മന്ത്രി ഡോക്ടര് കെ ടി ജലീൽ വഴിയാണ് മുഖ്യമന്ത്രിക്കുള്ള നിവേദനം സമർപ്പിച്ചത്. അപകടത്തിൽ പെട്ട് പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ വിവിധ പ്രശ്നങ്ങൾ ഐ എം സി സി സംഘം മന്ത്രിയെ ധരിപ്പിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ മന്ത്രി ഉടൻ കളക്ടറെ വിളിച്ചു വിശദാംശങ്ങൾ ധരിപ്പിക്കുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു വേണ്ടത് ചെയ്യാമെന്ന് നിവേദക സംഘത്തിന് ഉറപ്പു നൽകുകയും ചെയ്തു.
നിവേദക സംഘത്തിൽ ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കെ അബ്ദുൾ അസീസ്, സൗദി ഐ എം സി സി വൈസ് പ്രസിഡന്റുമാരായ മൊയ്ദീൻ ഹാജി തിരുരങ്ങാടി, യൂനുസ് മൂന്നിയൂർ, അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന അബ്ദുറഹിമാൻ കുട്ടി, എൻ പി, ഷമീർ വടക്കൻ എന്നിവർ സന്നിഹിതരായിരുന്നു.