- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന പ്രവാസികളെ കരുതലോടെ കണ്ട ബജറ്റ്; ഐ എം സി സി ജി സി സി ചെയർമാൻ
പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന പ്രവാസികളെ കരുതലോടെ നോക്കി കണ്ട ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെലായ പ്രവാസികൾക്ക് ആശ്വാസം പകരുന്ന പദ്ധതികളാണ് തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചത്.
പ്രവാസികളുടെ പെൻഷൻ 3500 രൂപയായി ഉയർത്തി, മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യ വികസനം, എകോപിത പ്രവാസി തൊഴിൽ പദ്ധതി എന്നിവയ്ക്കായി 100 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചത്. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും അനുവദിച്ചു. പ്രവാസികളെന്നോ തദ്ദേശിയരെന്നോ വ്യത്യാസമില്ലാതെ, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ മലയാളികളുടെ സമഗ്ര വികസനത്തിന് വേണ്ടി ഇടത് പക്ഷ സർക്കാർ സ്വീകരിക്കുന്ന നയ സമീപനത്തിന്റെ നേർസാക്ഷ്യമാണ് ഡോ തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റന്ന് ഉറപ്പിച്ച് പറയാം. ഭരണ തുടർച്ചയ്‌ക്കൊപ്പം ഒരു ജനക്ഷേമ തുടർച്ച.
ഇടത്പക്ഷ സർക്കാരിന്റെ കരുതൽ തുടരാൻ , കരുണയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഡോ: തോമസ് ഐസക് ബജറ്റിൽ നടത്തിയത്. എല്ലാ ക്ഷേമ പെൻഷൻ 1,600 രൂപയായി വർദ്ധിപ്പിച്ചതും, സൗജന്യ കിറ്റ് വിതരണം നീട്ടിയതും, പാപപ്പെട്ടവർക്ക് കിടപ്പാടം ഉറപ്പിക്കുന്ന ലൈഫ് പദ്ധതിയിൽ അധികമായി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടിക വർഗ്ഗ കുടുംബങ്ങൾക്കും വീട് വെച്ച് നൽകാനുള്ള പ്രഖ്യാപനവും സർക്കാരിന്റെ മനുഷ്യത്വ വികസനത്തിന്റെ ഉദാഹരണങ്ങളാണ്.