ഐഎൻഎൽ ദേശീയ സെക്രട്ടറി അലാവുദ്ദീൻ അൻസാരിയുടെ (ഹൈദരാബാദ്) നിര്യാണത്തിൽ ഐഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, ഭാരവാഹികളായ എഎം.അബ്ദുള്ളക്കുട്ടി ചെട്ടിപ്പടി, അബ്ദുറഹിമാൻ പുകയൂർ, ഹനീഫ് അറബി, മൻസൂർ വണ്ടൂർ, ചൊക്‌ളി മുഹമ്മദ് ഹാജി, എപി.അബ്ദുൽ ഗഫൂർ, മുഫീദ് കൂരിയാടൻ, സെയ്ത് കള്ളിയത്ത്, നാണി തയ്യിൽ, നാസർ കുറുമാത്തൂർ, സജ്ജാദ് സാഹിർ, എൻകെ ബഷീർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഐഎൻഎൽ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാനോടൊപ്പം ദേശീയ തലത്തിൽ സംഘടനപ്രവർത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അലാവുദ്ദീൻ അൻസാരിയുടെ ആകസ്മിക മരണം ഐഎൻഎല്ലിന് തീരാനഷ്ടമാണെന്ന് കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.