എൻ എലിനെ പ്രവാസി സംഘമായ ഐ എം സി സി കുവൈറ്റ് കമ്മിറ്റിയുടെ 2017 - 18 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . സത്താർ കുന്നിൽ (ചെയർമാൻ) ഷെരീഫ് താമരശ്ശേരി ( പ്രസിഡന്റ് ) ഷെരീഫ് കൊളവയൽ( ജനറൽ സെക്രട്ടറി ) അബൂബക്കർ എ ആർ നഗർ മലപ്പുറം ( ട്രഷറർ ) ഹമീദ് മധൂർ , അബൂബക്കർ നെല്ലാങ്കണ്ടി, ( വൈസ് പ്രസിഡന്റ് ) ഇ എൽ ഉമ്മർ കൂളിയങ്കാൽ, റഷീദ് ഉപ്പള, അഷ്‌റഫ് ബി സി ( ജോയിന്റ് സെക്രട്ടറി ) എന്നിവരാണ് ഭാരവാഹികൾ.

15 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു . ചെയർമാൻ സത്താർ കുന്നിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാതായാണ് ഇന്ന് സ്വാശ്രയ കലാലയങ്ങൾകൊലക്കളമാകുന്ന അവസ്ഥ ഉണ്ടായതെന്നും , കച്ചവടക്കണ്ണോടെ കൂടി സ്ഥാപങ്ങൾ നടത്തുന്നവരെയും , വിദ്യാർത്ഥികളെ അകാരണമായി പീഡിപ്പിക്കുന്ന വർക്കെതിരെയും കർശന നടപടി എടുക്കാൻ സർക്കാർ തയ്യാറാവണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഷെരീഫ് കൊളവയൽ സ്വാഗതം പറഞ്ഞു. പ്രെസിഡിറ്റിന് ഷെരീഫ് താമരശ്ശേരി അദ്യക്ഷത വഹിച്ചു. അഷ്‌റഫ് ബി സി നന്ദി പറഞ്ഞു.